Saturday, November 17th, 2018

ജനങ്ങളുടെ യാത്രാദുരിതം കണ്ടില്ലെന്ന് നടിക്കരുത്

സര്‍ക്കാര്‍ ഇപ്പോള്‍ അയ്യപ്പ ഭക്തന്മാര്‍ക്കൊപ്പമാണ്. ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യത്തിനായി കണ്ണൂര്‍ ജില്ലയിലെ വിവിധ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്ന് 26 ബസുകള്‍ ശബരിമല സര്‍വീസിനായി പോകും. ഇതോടെ നിലവിലുള്ള യാത്രാക്ലേശം ഒന്നുകൂടി രൂക്ഷമാകും. മലയോര ഗ്രാമീണ മേഖലയിലെ കെ എസ് ആര്‍ ടി സി ബസിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് യാത്രക്കാര്‍ സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളെ ആശ്രയിക്കുകയാണിപ്പോള്‍. ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന ഫാസ്റ്റ്പാസഞ്ചര്‍, ലോഫ്‌ളോര്‍ ബസുകളാണ് ശബരിമല സര്‍വീസിനായി … Continue reading "ജനങ്ങളുടെ യാത്രാദുരിതം കണ്ടില്ലെന്ന് നടിക്കരുത്"

Published On:Nov 6, 2018 | 1:47 pm

സര്‍ക്കാര്‍ ഇപ്പോള്‍ അയ്യപ്പ ഭക്തന്മാര്‍ക്കൊപ്പമാണ്. ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യത്തിനായി കണ്ണൂര്‍ ജില്ലയിലെ വിവിധ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്ന് 26 ബസുകള്‍ ശബരിമല സര്‍വീസിനായി പോകും. ഇതോടെ നിലവിലുള്ള യാത്രാക്ലേശം ഒന്നുകൂടി രൂക്ഷമാകും. മലയോര ഗ്രാമീണ മേഖലയിലെ കെ എസ് ആര്‍ ടി സി ബസിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് യാത്രക്കാര്‍ സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളെ ആശ്രയിക്കുകയാണിപ്പോള്‍.
ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന ഫാസ്റ്റ്പാസഞ്ചര്‍, ലോഫ്‌ളോര്‍ ബസുകളാണ് ശബരിമല സര്‍വീസിനായി വിട്ടുനല്‍കുന്നത്. വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിനാവശ്യമായ ബസുകള്‍ ഇപ്പോള്‍ തന്നെ ജില്ലയിലില്ല. ടയര്‍ക്ഷാമം, ഇന്ധനക്ഷാമം, ജീവനക്കാരുടെ കുറവ്, റിപ്പയറിന് സ്‌പെയര്‍പാര്‍ട്‌സുകള്‍ യഥാസമയം ലഭിക്കാത്ത അവസ്ഥ എന്നീ കാരണങ്ങളാല്‍ ജില്ലയിലെ കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി, ഡിപ്പോകളില്‍ അമ്പതിലധികം ബസുകള്‍ കട്ടപ്പുറത്താണ്. ഇതൊക്കെ എന്ന് തകരാര്‍ പരിഹരിച്ച് റൂട്ടുകളിലെത്തുമെന്ന് പറയാനാവില്ല. ഇതോടൊപ്പം 26 ബസുകള്‍ ശബരിമല സര്‍വീസിനും കൂടിപ്പോയാലത്തെ അനുഭവം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ശബരിമല സര്‍വീസിന് വാഹനങ്ങള്‍ വാടകക്ക് എടുത്താന്‍ ജില്ലയില്‍ ഇത്ര യാത്ര പ്രശ്‌നമുണ്ടാകില്ല. പക്ഷെ സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് യാത്രാദുരിതമാണുണ്ടാക്കുക എന്ന് മനസിലാക്കാന്‍ തലപ്പത്ത് ആളില്ലാത്തതാണ് ജനങ്ങളുടം ദുഃഖം. മലയോര ഗ്രാമീണ റൂട്ടുകളിലോടുന്ന ബസുകള്‍ ശബരിമല സര്‍വീസിന് പോകുന്ന ബസുകള്‍ക്ക് പകരം നിയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് ജനങ്ങള്‍ക്ക് വിനയാകുന്നത്.
സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം ഏര്‍പ്പെടുത്തിയത് മുതല്‍ പല റൂട്ടുകളിലും ജനങ്ങള്‍ക്ക് യഥാസമയം ബസുകള്‍ കിട്ടാത്ത അവസ്ഥയുണ്ട്. കെ എസ് ആര്‍ ടി സി ബസിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി ഗ്രാമീണ മേഖലകള്‍ ജില്ലയിലുണ്ട്. അവര്‍ക്കിത് ദുരിതത്തിന്റെ ദിനങ്ങളാണ്. ഓരോതവണ സര്‍ക്കാര്‍ മാറുമ്പോഴും തലപ്പത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാറിവരുമ്പോഴും കെ എസ് ആര്‍ ടി സി മെച്ചപ്പെടുമെന്ന് ജനം പ്രതീക്ഷിക്കുന്നു. വര്‍ഷങ്ങളായി നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനത്തെ ലാഭത്തിലാക്കണമെങ്കില്‍ ബസുകളുടെ എണ്ണം കൂട്ടണം. സര്‍വീസ് മെച്ചപ്പെടുത്തണം. വെട്ടിക്കുറക്കുന്ന ഷെഡ്യൂളുകളുടെ എണ്ണം കുറക്കണം. കട്ടപ്പുറത്ത് ദിവസങ്ങളോളം ബസുകള്‍ നിര്‍ത്തിയിടുന്ന അവസ്ഥക്ക് പരിഹാരം വേണം. കാര്യക്ഷമമായ ഒരു മാനേജ്‌മെന്റിന്റെ അഭാവം കെ എസ് ആര്‍ ടി സിയിലുണ്ട്. പരിചയസമ്പന്നരായ പ്രാപ്തരായ ഉദ്യോഗസ്ഥരെ തലപ്പത്ത് കൊണ്ടുവരണം. ജീവനക്കാരുടെ മെച്ചപ്പെട്ട സേവനവും സഹകരണവും ഉറപ്പാക്കിക്കൊണ്ട് കാര്യക്ഷമമായ നടത്തിപ്പും റൂട്ടുകളില്‍ കൃത്യമായി ബസുകള്‍ എത്തുന്നു എന്നുറപ്പാക്കുന്നതിനും സംവിധാനം ഒരുക്കണം. ഞാന്‍ നന്നാവൂല എന്ന് പണ്ട് ഒരു മരുമകന്‍ അമ്മാവനോട് പറഞ്ഞത് പോലുള്ള അനുഭവം ഇനിയും കെ എസ് ആര്‍ ടി സിക്കുണ്ടാകരുതെന്ന് ജനം ആഗ്രഹിക്കുന്നു.

LIVE NEWS - ONLINE

 • 1
  10 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  10 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  14 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  18 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  19 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  1 day ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു