Thursday, January 17th, 2019

നാളെ വാഹന പണിമുടക്ക്

കണ്ണൂര്‍: മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ആഹ്വാനം ചെയ്ത 24മണിക്കൂര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യമുന്നയിച്ചാണ് പണിമുടക്ക്. വര്‍ക്ക്ഷാപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാരും സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ … Continue reading "നാളെ വാഹന പണിമുടക്ക്"

Published On:Aug 6, 2018 | 11:02 am

കണ്ണൂര്‍: മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ആഹ്വാനം ചെയ്ത 24മണിക്കൂര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യമുന്നയിച്ചാണ് പണിമുടക്ക്. വര്‍ക്ക്ഷാപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാരും സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ 24മണിക്കൂര്‍ പണിമുടക്കും.
നാളെ നടക്കുന്ന അഖിലേന്ത്യാ വാഹന പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങളും സഹകരിക്കണമെന്ന് പയ്യന്നൂരില്‍ സംയുക്ത സമര സമിതി നേതാക്കളായ പി വി കുഞ്ഞപ്പന്‍, പി കെ ബാബുരാജ്, ഒ വി രാമചന്ദ്രന്‍, എന്‍ രാമകൃഷ്ണന്‍, കെ പി ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം