Tuesday, September 25th, 2018

ഭിന്നലിംഗക്കാരെ അധിക്ഷേപിച്ച മന്ത്രി മനേകാ ഗാന്ധി മാപ്പ് പറഞ്ഞു

മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയൊ പുറത്ത് വന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Published On:Jul 31, 2018 | 11:19 am

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ ഭിന്നലിംഗക്കാരെ മറ്റുള്ളവര്‍ എന്ന് അഭിസംബോധന ചെയ്ത് അധിക്ഷേപിച്ച വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി മാപ്പ് പറഞ്ഞു. മനുഷ്യകടത്ത് തടയുന്നതിനെപറ്റി സ്‌ക്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വ്യഴാഴ്ച്ച പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. അധിക്ഷേപത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മനേകക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
‘ഭിന്നലിംഗക്കാരെ മറ്റുള്ളവര്‍ എന്ന് അഭിസംബോധന ചെയ്തതില്‍ ക്ഷമ ചോദിക്കുന്നു. അറിവില്ലായ്മയില്‍ വന്നുപോയ പ്രയോഗത്തില്‍ ഞാന്‍ സ്വയം ലജ്ജിക്കുന്നു’ അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഭിന്നലിംഗക്കാരായവരെ ഔദ്യോഗികമായി എന്ത് വിളിക്കണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയൊ പുറത്ത് വന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

LIVE NEWS - ONLINE

  • 1
    3 mins ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    7 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    9 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    9 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    9 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു