Monday, November 19th, 2018

തീവണ്ടികള്‍ വൈകിയോടുന്നത് യാത്രക്കാരെ പ്രയാസത്തിലാക്കുന്നു

ലൈന്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ തീവണ്ടികള്‍ വൈകിയോടുന്ന പതിവ് ഇപ്പോഴും തുടരുന്നു. മലബാര്‍ മേഖലയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ട്രെയിന്‍ വൈകിയെത്തുന്നത് ഒരു പതിവാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമല്ല, എക്‌സ്പ്രസ് ട്രെയിനുകളിലും പതിവ് യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. രാവിലെ കണ്ണൂരിലെത്തുന്ന പാസഞ്ചര്‍ ട്രെയിന്‍ കോഴിക്കോട് നിന്ന് കൃത്യസമയത്ത് തന്നെ പുറപ്പെടുന്നുണ്ടെങ്കിലും കണ്ണൂരില്‍ പലപ്പോഴും വൈകിയാണ് എത്തുന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്നും ചെന്നൈ ഭാഗത്ത് നിന്നും വരുന്ന തീവണ്ടികള്‍ വൈകിയാല്‍ കോഴിക്കോടിന് ശേഷം എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ പാസഞ്ചര്‍ ട്രെയിന്‍ … Continue reading "തീവണ്ടികള്‍ വൈകിയോടുന്നത് യാത്രക്കാരെ പ്രയാസത്തിലാക്കുന്നു"

Published On:Jul 12, 2018 | 1:41 pm

ലൈന്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ തീവണ്ടികള്‍ വൈകിയോടുന്ന പതിവ് ഇപ്പോഴും തുടരുന്നു. മലബാര്‍ മേഖലയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ട്രെയിന്‍ വൈകിയെത്തുന്നത് ഒരു പതിവാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമല്ല, എക്‌സ്പ്രസ് ട്രെയിനുകളിലും പതിവ് യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. രാവിലെ കണ്ണൂരിലെത്തുന്ന പാസഞ്ചര്‍ ട്രെയിന്‍ കോഴിക്കോട് നിന്ന് കൃത്യസമയത്ത് തന്നെ പുറപ്പെടുന്നുണ്ടെങ്കിലും കണ്ണൂരില്‍ പലപ്പോഴും വൈകിയാണ് എത്തുന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്നും ചെന്നൈ ഭാഗത്ത് നിന്നും വരുന്ന തീവണ്ടികള്‍ വൈകിയാല്‍ കോഴിക്കോടിന് ശേഷം എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ പാസഞ്ചര്‍ ട്രെയിന്‍ വഴിമാറിക്കൊടുക്കേണ്ടിവരുന്നത് യാത്രക്കാര്‍ക്ക് വിനയാവുകയാണ്.
തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ രാവിലെ എട്ടുമണിക്ക് മുമ്പായി കണ്ണൂരില്‍ എത്തേണ്ടതാണ്. ഈ ട്രെയിന്‍ കഴിഞ്ഞ ഒരുമാസത്തോളമായി വൈകി ഒമ്പത് മണിയോടെയാണ് കണ്ണൂരിലെത്തുന്നത്. ഇത് കാരണം കോഴിക്കോട് നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനും വൈകിയാണെത്തുന്നത്. ലൈന്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ രാവിലെ 9.30ന് കണ്ണൂരിലെത്തേണ്ട ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് മെയിലും മിക്ക ദിവസവും വൈകിയാണെത്തുന്നത്. ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ കണ്ണൂരിലെത്തേണ്ട കാച്ചുഗുഡ എക്‌സ്പ്രസും സാന്ദ്രഗച്ചി വിവേക് എക്‌സ്പ്രസും പലപ്പോഴും കൃത്യസമയം പാലിക്കാറില്ല. ഇതും ദോഷകരമായി ബാധിക്കുന്നത് പാസഞ്ചര്‍ ട്രെയിനിനെ തന്നെയാണ്. രാവിലെ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കച്ചവട വ്യാപാര സ്ഥാപനങ്ങളിലും എത്തേണ്ട സീസണ്‍ ടിക്കറ്റുള്ള യാത്രക്കാര്‍ വൈകിയാണ് എത്തുക. ബംഗളുരുവില്‍ നിന്നും ഷൊര്‍ണൂര്‍ വഴി രാവിലെ കണ്ണൂരിലെത്തേണ്ട യശ്വന്ത്പൂര്‍ എക്‌സ്പ്രസും പലപ്പോഴും വൈകിയാണെത്തുന്നത്. ഇന്ന് ഈ ട്രെയിന്‍ മൂന്നുമണിക്കൂറിലേറെ വൈകിയാണ് കണ്ണൂരിലെത്തിയത്. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ പലരും 15 രൂപ അധികം നല്‍കി ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിനാണ് കണ്ണൂരിലെത്തുന്നത്.
കാലവര്‍ഷം തുടങ്ങിയ ശേഷം റെയില്‍വെ ലൈന്‍ അറ്റകുറ്റപ്പണികള്‍ യഥാസമയം തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് റെയില്‍വെ പറയുന്നു. വൈകുന്നേരം കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന തീവണ്ടികളും അറ്റകുറ്റപ്പണിയുടെ പേരില്‍ വൈകുന്നേതിന്റെ പ്രയാസം അനുഭവിക്കുന്നുണ്ട്. പലപ്പോഴും കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ദിവസങ്ങളോളം റദ്ദാക്കിയും അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. പാലക്കാട് റെയില്‍വെ ഡിവിഷന്റെ കാര്യക്ഷമത കുറവാണ് അറ്റകുറ്റപ്പണികള്‍ ഇത്രയും നീണ്ടുപോകാന്‍ കാരണമെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. കാലവര്‍ഷവും ജോലിക്കാരുടെ കുറവും അറ്റകുറ്റപ്പണി നീണ്ടുപോകാന്‍ കാരണമായിട്ടുണ്ട്. യഥാസമയമുള്ള അറ്റകുറ്റപ്പണികള്‍ റെയില്‍വെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ആവശ്യം തന്നെയാണ്. പക്ഷെ അത് ട്രെയിന്‍ യാത്രക്കാരെ ദിവസങ്ങളോളം ബുദ്ധിമുട്ടിക്കുന്ന തരത്തിലാവുന്നത് ഡിവിഷന്‍ ഓഫീസിലുള്ളവരുടെ ശ്രദ്ധയില്‍ വരാത്തതാണ് യാത്രക്കാരുടെ ദുഃഖം.

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    7 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    10 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    13 hours ago

    ശബരിമല കത്തിക്കരുത്

  • 5
    14 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    14 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    14 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    15 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    15 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’