Monday, September 24th, 2018

ട്രെയിനില്‍ ഒഴിവുള്ള സീറ്റുകളില്‍ നിരക്കിളവ്

      ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ പട്ടിക തയാറാക്കിയ ശേഷം ഒഴിവുള്ള സീറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്‍കാനൊരുങ്ങി റെയില്‍വേ. പട്ടികയിലെ അവസാനത്തെ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ നിരക്കിന്റെ 10 ശതമാനമായിരിക്കും ഇളവ് നല്‍കുക. ഈ മാസം ആദ്യം ശതാബ്ദി, തുരന്തോ, രാജധാനി ട്രെയിനുകളില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. മറ്റു ട്രെയിനുകളിലെ റിസര്‍വേഷന്‍ ക്ലാസുകളില്‍കൂടി ആറു മാസത്തേക്ക് ഈ സംവിധാനം പരീക്ഷിക്കാനാണ് നീക്കമെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കി. ആദ്യ … Continue reading "ട്രെയിനില്‍ ഒഴിവുള്ള സീറ്റുകളില്‍ നിരക്കിളവ്"

Published On:Dec 30, 2016 | 10:20 am

Electric Train India Full

 

 

 

ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ പട്ടിക തയാറാക്കിയ ശേഷം ഒഴിവുള്ള സീറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്‍കാനൊരുങ്ങി റെയില്‍വേ. പട്ടികയിലെ അവസാനത്തെ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ നിരക്കിന്റെ 10 ശതമാനമായിരിക്കും ഇളവ് നല്‍കുക. ഈ മാസം ആദ്യം ശതാബ്ദി, തുരന്തോ, രാജധാനി ട്രെയിനുകളില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. മറ്റു ട്രെയിനുകളിലെ റിസര്‍വേഷന്‍ ക്ലാസുകളില്‍കൂടി ആറു മാസത്തേക്ക് ഈ സംവിധാനം പരീക്ഷിക്കാനാണ് നീക്കമെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കി.
ആദ്യ പട്ടിക തയാറാക്കുന്നതിനു മുമ്പ് റിസര്‍വേഷന്‍ പട്ടികയില്‍ വിറ്റ അവസാനത്തെ ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം ഇളവാണ് ഒഴിവുള്ള സീറ്റുകള്‍ക്ക് നല്‍കുക. ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പാണ് ആദ്യ പട്ടിക തയാറാക്കുക. സുതാര്യത ഉറപ്പാക്കാന്‍ പട്ടികയില്‍ അവസാനം വിറ്റ ടിക്കറ്റിന്റെ നിരക്ക് രേഖപ്പെടുത്തും. സംവരണം ചെയ്ത സീറ്റുകളിലെ യാത്രക്കാരന്‍ എത്തിയില്‌ളെങ്കില്‍ ആ സീറ്റുകളിലും നിരക്കിളവ് നല്‍കും.
പുതിയ സംവിധാനത്തിന്റെ കാലാവധി നീട്ടുന്നതു സംബന്ധിച്ച് സോണല്‍ റെയില്‍വേ അടുത്ത വര്‍ഷം ഏപ്രില്‍ 13ന് റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിരക്കിനൊത്ത് നിരക്ക് സംവിധാനം ഏര്‍പ്പെടുത്തിയതോടെ ചില റൂട്ടുകളില്‍ നിരക്ക് വര്‍ധിക്കുകയും യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഒഴിവുള്ള സീറ്റുകളില്‍ നിരക്കിളവ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

LIVE NEWS - ONLINE

  • 1
    1 hour ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    7 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    7 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    8 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    9 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    10 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍