Wednesday, September 19th, 2018

യാത്രാനിരക്ക് വര്‍ധനക്കായി റെയില്‍വെയുടെ നീക്കം

    ധനമന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ച് സെക്കന്‍ഡ് ക്ലാസ്, സ്‌ളീപ്പര്‍, തേര്‍ഡ് എ.സി ക്ലാസുകളിലെ യാത്രനിരക്കില്‍ സുരക്ഷ സെസ് എന്ന പേരില്‍ കാര്യമായ വര്‍ധനയാണ് പരിഗണിക്കുന്നത്. നേരത്തേ ബജറ്റില്‍ വിഹിതം അനുവദിച്ചിരുന്ന ആധുനിക സിഗ്‌നലിങ്ങും ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കുന്നതും അടക്കമുള്ള പണികള്‍ ‘ദേശീയ റെയില്‍വേ സുരക്ഷ ഫണ്ട്’ എന്ന പേരില്‍ പുതിയ ഫണ്ടുണ്ടാക്കി ചെയ്യാനുള്ള പദ്ധതിനിര്‍ദേശമാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സമര്‍പ്പിച്ചത്. ഇതിന് 1,19,183 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സുരേഷ് … Continue reading "യാത്രാനിരക്ക് വര്‍ധനക്കായി റെയില്‍വെയുടെ നീക്കം"

Published On:Dec 12, 2016 | 12:34 pm

Electric Train India Full

 

 
ധനമന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ച് സെക്കന്‍ഡ് ക്ലാസ്, സ്‌ളീപ്പര്‍, തേര്‍ഡ് എ.സി ക്ലാസുകളിലെ യാത്രനിരക്കില്‍ സുരക്ഷ സെസ് എന്ന പേരില്‍ കാര്യമായ വര്‍ധനയാണ് പരിഗണിക്കുന്നത്.
നേരത്തേ ബജറ്റില്‍ വിഹിതം അനുവദിച്ചിരുന്ന ആധുനിക സിഗ്‌നലിങ്ങും ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കുന്നതും അടക്കമുള്ള പണികള്‍ ‘ദേശീയ റെയില്‍വേ സുരക്ഷ ഫണ്ട്’ എന്ന പേരില്‍ പുതിയ ഫണ്ടുണ്ടാക്കി ചെയ്യാനുള്ള പദ്ധതിനിര്‍ദേശമാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സമര്‍പ്പിച്ചത്. ഇതിന് 1,19,183 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സുരേഷ് പ്രഭു കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതിനിര്‍ദേശം തത്ത്വത്തില്‍ അംഗീകരിച്ച ധനമന്ത്രി ആവശ്യപ്പെട്ട തുക അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. ചോദിച്ച തുകയില്‍ 25 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കാമെന്നും ബാക്കി 75 ശതമാനം തുക നിരക്ക് വര്‍ധിപ്പിച്ച് സ്വന്തംനിലക്ക് കണ്ടെത്താനും റെയില്‍വേയോട് ധനമന്ത്രി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് സ്‌ളീപ്പര്‍, സെക്കന്‍ഡ് ക്‌ളാസ്, തേര്‍ഡ് എ.സി ക്‌ളാസ് നിരക്ക് സുരക്ഷ സെസ് എന്ന പേരില്‍ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം എ.സി ക്ലാസ് നിരക്കില്‍ വന്‍ വര്‍ധനയാണ് വരുത്തിയത്. ഇതിന് പുറമെയാണ് വിമാനനിരക്കുപോലെ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ എ.സി ക്ലാസുകളില്‍ ഏര്‍പ്പെടുത്തിയ, തിരക്കിനനുസരിച്ച് നിരക്ക് കൂട്ടുന്ന ‘സര്‍ജിങ് പ്രൈസ്’ ഏര്‍പ്പെടുത്തിയത്.
വിമാനനിരക്കിനേക്കാള്‍ കൂടുതലായതിനാല്‍ ട്രെയിനിലെ ഉയര്‍ന്ന എ.സി ക്ലാസ് ഒഴിവാക്കി യാത്രക്കാര്‍ വിമാനയാത്ര തെരഞ്ഞെടുത്തത് റെയില്‍വേക്ക് തിരിച്ചടിയായിത്തീര്‍ന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധന കാര്യമായും സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ്, തേര്‍ഡ് എ.സി ക്ലസുകളില്‍ ഊന്നുന്നത്.

LIVE NEWS - ONLINE

  • 1
    53 mins ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 2
    2 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 3
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    4 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 5
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    5 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 7
    5 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 8
    5 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 9
    6 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍