Sunday, November 18th, 2018

ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ റെയില്‍വേയുടെ നീക്കം. ഇതിന് പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പുതിയ നിരക്ക് കൊണ്ടുവരാനാണ് പദ്ധതിയെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് നിരക്ക് വര്‍ധനയ്ക്കുള്ള തീരുമാനമെടുത്തത്. റെയില്‍വേ ഒരു വ്യവസായ സ്ഥാപനമാണ്. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി കാര്യക്ഷമവും സുരക്ഷിതവുമായ … Continue reading "ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചേക്കും"

Published On:Jun 27, 2017 | 11:10 am

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ റെയില്‍വേയുടെ നീക്കം. ഇതിന് പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പുതിയ നിരക്ക് കൊണ്ടുവരാനാണ് പദ്ധതിയെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് നിരക്ക് വര്‍ധനയ്ക്കുള്ള തീരുമാനമെടുത്തത്. റെയില്‍വേ ഒരു വ്യവസായ സ്ഥാപനമാണ്. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി കാര്യക്ഷമവും സുരക്ഷിതവുമായ യാത്ര ഒരുക്കാന്‍ റെയില്‍വേയ്ക്ക് സാധിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. നേരിയ യാത്രാക്കൂലി വര്‍ധനവ് മാത്രമേയുണ്ടാകൂവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. വിഷയത്തില്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായതിനാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ തയാറായിരുന്നില്ല. പകരം, ചരക്കുനീക്കത്തിനുള്ള നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്തിരുന്നത്. 2013ല്‍ അന്നത്തെ റെയില്‍വേ മന്ത്രി പവന്‍ ബന്‍സാല്‍ ആണ് ഏറ്റവും ഒടുവില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. ക്ലാസുകള്‍ക്ക് ആനുപാതികമായി കിലോമീറ്ററിന് രണ്ടു മുതല്‍ 10 പൈസ വരെയാണ് അന്ന് വര്‍ധിപ്പിച്ചത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ വര്‍ഷം പ്രീമിയം ട്രെയിനുകളിലും എസി ക്ലാസുകളിലും തിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റംവരുന്ന വിധത്തില്‍ യാത്രാക്കൂലി പരിഷ്‌കരിച്ചിരുന്നു. അന്നും സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ജനറല്‍, സ്ലീപ്പര്‍ നിരക്കുകളില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. അതിനിടെ, ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നിലവില്‍ വരുന്നതോടെ എസി, ഫസ്റ്റ് ക്ലാസ് ട്രെയിന്‍ ടിക്കറ്റ് നിരക്കുകളില്‍ 4.5 ശതമാനം മുതല്‍ 5 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    4 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    5 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    5 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    18 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    19 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    23 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം