Saturday, September 22nd, 2018

കൊല്ലത്ത് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി; ആളപായമില്ല

രാവിലെ 6.55ന് പുറപ്പെടേണ്ടിയിരുന്ന കൊല്ലം-തിരുവനന്തപുരം(56307) പാസഞ്ചറിന്റെ എന്‍ജിനാണ് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് സമീപം പാളം തെറ്റിയത്.

Published On:Jul 6, 2018 | 7:52 am

കൊല്ലം: കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. ആളപായമില്ല. റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പുറപ്പെട്ട ഉടന്‍ ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റിയത്. രാവിലെ 6.55ന് പുറപ്പെടേണ്ടിയിരുന്ന കൊല്ലം-തിരുവനന്തപുരം(56307) പാസഞ്ചറിന്റെ എന്‍ജിനാണ് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് സമീപത്തെ ട്രാക്കില്‍നിന്ന് 10 മീറ്റര്‍ നീങ്ങിയ ഉടന്‍ പാളം തെറ്റിയത്. 6.55ന് പുറപ്പെടേണ്ട ട്രെയിന്‍ 10 മിനിറ്റ് വൈകിയാണു യാത്ര പുറപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പാസഞ്ചറിന് പിന്നാലെ സര്‍വീസ് നടത്തുന്ന മലബാര്‍ എക്‌സ്പ്രസിന് കൊല്ലം മുതല്‍ തിരുവനന്തപുരം വരെ എല്ലായിടത്തും സ്‌റ്റോപ്പ് അനുവദിച്ചു. കൊല്ലം-തിരുവനന്തപുരം പാസഞ്ചറില്‍ ടിക്കറ്റ് എടുത്ത യാത്രകാര്‍ക്ക് മലബാറില്‍ യാത്ര ചെയ്യാമെന്ന് റെയില്‍വേ അറിയിക്കുകയും ചെയ്തു. മറ്റു ട്രെയിനുകളുടെ സര്‍വീസിനെ ഇത് ബാധിച്ചിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    9 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    11 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    11 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    14 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    15 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    18 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    19 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    19 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി