Sunday, November 18th, 2018

ചരക്കു തീവണ്ടിയില്‍ അയച്ച വളം വിശാഖപട്ടണത്തുനിന്ന് യുപിയിലെത്തിയത് നാലുവര്‍ഷങ്ങള്‍ക്കു ശേഷം

1326 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഉത്തര്‍ പ്രദേശിലെ ബസ്തിയിലെത്താനാണ് വളം നിറച്ച വാഗണ്‍ നാലുവര്‍ഷം എടുത്തത്

Published On:Jul 28, 2018 | 9:07 pm

ന്യൂഡല്‍ഹി: തീവണ്ടിയില്‍ അയച്ച വളം വിശാഖപട്ടണത്തുനിന്ന് ഉത്തര്‍പ്രദേശിലെത്തിയത് നാലുവര്‍ഷം കൊണ്ട്. 1326 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഉത്തര്‍ പ്രദേശിലെ ബസ്തിയിലെത്താനാണ് വളം നിറച്ച വാഗണ്‍ നാലുവര്‍ഷം എടുത്തത്. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
1316 ചാക്ക് ഡൈ അമോണിയം ഫോസ്ഫേറ്റ് എത്തിക്കാന്‍ 2014 നവംബര്‍ പത്തിനാണ് വിശാഖപട്ടണത്തുനിന്ന് വാഗണ്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വളവുമായുള്ള വാഗണ്‍ ഉത്തര്‍ പ്രദേശിലെ ബസ്തിയിലെത്തിയത് ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 3. 30ഓടെയാണ്. പതിന്നാലു ലക്ഷത്തോളം വിലവരുന്ന വളമായിരുന്നു ഇതിലുണ്ടായിരുന്നത്. സാധാരണയായി 42 മണിക്കൂര്‍ 13 മിനുട്ടാണ് ഈ ദൂരം സഞ്ചരിക്കാന്‍ ആവശ്യമായി വരാറുള്ളത്. ചിലപ്പോഴൊക്കെ ചില വാഗണുകള്‍ അല്ലെങ്കില്‍ ബോഗികള്‍ ചരക്കു കൊണ്ടുപോകാന്‍ യോഗ്യമല്ലാതാകാറുണ്ട്. ഇവ യാഡിലേക്ക് അയക്കുകയാണ് പതിവ്. ഇവിടെയും ഇതാകാം സംഭവിച്ചതെന്നാണ് കരുതുന്നതന്നെ് വടക്കു കിഴക്കന്‍ റെയില്‍വേ മേഖലയുടെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ സഞ്ജയ് യാദവ് പറഞ്ഞു.
ബസ്തിയിലെ രാമചന്ദ്ര ഗുപ്ത എന്ന വ്യാപാരിയാണ് ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് മുഖാന്തരം 2014ല്‍ തീവണ്ടി ബുക്ക് ചെയ്തതെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കമ്പനിയുടെ വസ്തുക്കള്‍ കൊണ്ടുവരാനാണ് വാഗണ്‍ ബുക്ക് ചെയ്തതെന്നും ഇതിനായി താന്‍ പണം നല്‍കിയിട്ടില്ലെന്നും രാമചന്ദ്ര ഗുപ്ത പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    8 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    12 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    13 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    14 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    14 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി