Wednesday, May 22nd, 2019

കോച്ചുകള്‍ വെട്ടിക്കുറക്കരുത്

മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പകല്‍ മാത്രം ഓടുന്ന പരശുറാം എക്‌സ്പ്രസിന്റെ ബോഗികളുടെ എണ്ണം കുറക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നാല്‍പത് വര്‍ഷത്തിലേറെയായി മലബാര്‍ ഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ഈ പകല്‍വണ്ടി തുടക്കത്തില്‍ എറണാകുളം വരെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ നാഗര്‍കോവില്‍ വരെയും യാത്ര തുടരുകയാണ്. ഇരുഭാഗത്തേക്കുമുള്ള ഈ തീവണ്ടിയില്‍ രാവിലെയും വൈകുന്നേരവും നിന്നുതിരിയാന്‍ ഇടമില്ലാത്തവണ്ണം തിരക്കാണ്. കാലത്ത് മംഗലാപുരത്ത് നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ ബോഗികള്‍ യാത്രക്കാരെ കൊണ്ട് നിറയും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് … Continue reading "കോച്ചുകള്‍ വെട്ടിക്കുറക്കരുത്"

Published On:Nov 30, 2018 | 8:08 am

മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പകല്‍ മാത്രം ഓടുന്ന പരശുറാം എക്‌സ്പ്രസിന്റെ ബോഗികളുടെ എണ്ണം കുറക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നാല്‍പത് വര്‍ഷത്തിലേറെയായി മലബാര്‍ ഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ഈ പകല്‍വണ്ടി തുടക്കത്തില്‍ എറണാകുളം വരെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ നാഗര്‍കോവില്‍ വരെയും യാത്ര തുടരുകയാണ്. ഇരുഭാഗത്തേക്കുമുള്ള ഈ തീവണ്ടിയില്‍ രാവിലെയും വൈകുന്നേരവും നിന്നുതിരിയാന്‍ ഇടമില്ലാത്തവണ്ണം തിരക്കാണ്. കാലത്ത് മംഗലാപുരത്ത് നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ ബോഗികള്‍ യാത്രക്കാരെ കൊണ്ട് നിറയും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്കുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍, ആശുപത്രികളില്‍ എത്തിപ്പെടേണ്ടുന്നവരുടെയും വര്‍ഷങ്ങളായുള്ള ആശ്രയമായിരുന്ന പരശുറാം എക്‌സ്പ്രസില്‍ 21 ബോഗികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് 19 ആയി കുറച്ചതാണ് യാത്രക്കാര്‍ക്ക് വിനയായത്. 12 ജനറല്‍ കോച്ചുകള്‍ ഉണ്ടായാലും തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യേണ്ട അവസഥയാണ്.
നേരത്തെ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് ഓടിയിരുന്ന ഈ എക്‌സ്പ്രസ് ട്രെയിന്‍ ഇപ്പോള്‍ വൈദ്യുതി എഞ്ചിന്‍ ഉപയോഗിച്ച് ഓടാന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമുണ്ടായിട്ടും അത് ചെയ്യാതെ സ്ഥിരം യാത്രക്കാരെ വലക്കുന്ന നടപടിയാണ് റെയില്‍വെ കൈക്കൊള്ളുന്നത്. സീസണ്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരാണ് ഈ തീവണ്ടിയിലധികവും. പുതിയ തീവണ്ടികള്‍ അനുവദിക്കുന്ന കാര്യത്തിലും നിലവിലുള്ള തീവണ്ടികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തിലും മലബാര്‍ മേഖലയോട് മുമ്പേ അവഗണന കാട്ടിക്കൊണ്ടിരിക്കുന്ന ശീലമാണ് റെയില്‍വേക്ക്. അതിപ്പോഴും തുടരുന്നതായാണ് യാത്രക്കാരുടെ പരാതി. യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിനായി മെമു തീവണ്ടി ഈ നവംബര്‍ മുതല്‍ ആരംഭിക്കുമെന്ന് ഡിവിഷനല്‍ റെയില്‍വെ മാനേജര്‍ ഒന്നിലധികം തവണ കണ്ണൂരില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ചതാണ്. പ്രഖ്യാപനം ഇന്നും കടലാസില്‍ ഒതുങ്ങുന്നു.ആവശ്യത്തിന് കോച്ചുകള്‍ ലഭിക്കുന്ന മുറക്ക് മെമു വണ്ടികള്‍ തുടങ്ങുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പുതിയ തീവണ്ടികള്‍ അനുവദിക്കുന്നത് വരെയെങ്കിലും നിലവിലുള്ള തീവണ്ടികളിലെ കോച്ചുകളുടെ എണ്ണം കുറക്കരുതെന്നാണ് പരശുറാമിലെ സ്ഥിരം യാത്രക്കാരുടെ ആവശ്യം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ആയിരക്കണക്കിന് യാത്രക്കാര്‍ റെയില്‍വെയുടെ കനിവും കാത്തിരിപ്പാണ്. ഈ ജില്ലകളിലെ ജനപ്രതിനിധികളുടെ ഇടപെടലും യാത്രക്കാര്‍ ആഗ്രഹിക്കുന്നു.

LIVE NEWS - ONLINE

 • 1
  4 hours ago

  പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 • 2
  5 hours ago

  സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

 • 3
  12 hours ago

  യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 4
  12 hours ago

  ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

 • 5
  14 hours ago

  മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

 • 6
  14 hours ago

  വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 • 7
  14 hours ago

  വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

 • 8
  14 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

 • 9
  14 hours ago

  നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്