Tuesday, September 25th, 2018

എമര്‍ജന്‍സി ജനല്‍വഴി വീണുമരണം; നാലു ലക്ഷം രൂപ നഷ്ടപരിഹാരം

കൊച്ചി: എമര്‍ജന്‍സി ജനല്‍വഴി വീണുമരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം. പാലക്കാടിനു സമീപം കേരള എക്‌സ്പ്രസ് ട്രെയിനിലെ എമര്‍ജന്‍സി ജനല്‍ വഴി പുറത്തേക്കു വീണുമരിച്ച ജിയ അന്ന ജോര്‍ജിന്റെ മാതാപിതാക്കള്‍ക്കാണ് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റയില്‍വേ ക്ലെയിംസ് ട്രൈബ്യൂണല്‍ എറണാകുളം ബെഞ്ച് വിധിച്ചത്. ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കേരളാ എക്‌സ്പ്രസ് ട്രെയിനില്‍ കഴിഞ്ഞ ഡിസംബര്‍ 26നു രാവിലെ 9.15നാണ് അപകടമുണ്ടായത്. പറളിക്കും മങ്കരക്കുമിടയില്‍ തേനൂരെത്തിയപ്പോഴാണു സഹോദരന്‍ ജിസ് മാത്യുവിനൊപ്പം കളിച്ചുകൊണ്ടിരുന്ന … Continue reading "എമര്‍ജന്‍സി ജനല്‍വഴി വീണുമരണം; നാലു ലക്ഷം രൂപ നഷ്ടപരിഹാരം"

Published On:Aug 30, 2013 | 2:17 pm

കൊച്ചി: എമര്‍ജന്‍സി ജനല്‍വഴി വീണുമരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം.
പാലക്കാടിനു സമീപം കേരള എക്‌സ്പ്രസ് ട്രെയിനിലെ എമര്‍ജന്‍സി ജനല്‍ വഴി പുറത്തേക്കു വീണുമരിച്ച ജിയ അന്ന ജോര്‍ജിന്റെ മാതാപിതാക്കള്‍ക്കാണ് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റയില്‍വേ ക്ലെയിംസ് ട്രൈബ്യൂണല്‍ എറണാകുളം ബെഞ്ച് വിധിച്ചത്. ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കേരളാ എക്‌സ്പ്രസ് ട്രെയിനില്‍ കഴിഞ്ഞ ഡിസംബര്‍ 26നു രാവിലെ 9.15നാണ് അപകടമുണ്ടായത്. പറളിക്കും മങ്കരക്കുമിടയില്‍ തേനൂരെത്തിയപ്പോഴാണു സഹോദരന്‍ ജിസ് മാത്യുവിനൊപ്പം കളിച്ചുകൊണ്ടിരുന്ന ജിയ എമര്‍ജന്‍സി ജനലിലൂടെ പുറത്തേക്കു തെറിച്ചു വീണത്. ജിയയുടെ മാതാപിതാക്കളായ കോട്ടയം കാണക്കാരി വെമ്പള്ളി കളത്തൂര്‍ വേലംപ്ലാക്കില്‍ ജോര്‍ജ് ജോസഫ്, ഷൈനി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജുഡീഷ്യല്‍ അംഗം തോമസ് പള്ളിക്കാപ്പറമ്പിലിന്റെ വിധി.
ഏഴു വയസ്സുകാരിയായ ജിയയോടൊപ്പമുണ്ടായിരുന്ന പിതാവിന്റെ അശ്രദ്ധയാണ് അപകടത്തിനു കാരണമായതെന്ന റയില്‍വേയുടെ വാദം ട്രൈബ്യൂണല്‍ തള്ളി. അത്യാവശ്യഘട്ടത്തില്‍ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ മാത്രം തുറക്കേണ്ട എമര്‍ജന്‍സി ജനല്‍ വഴി ഒരു കുട്ടി പുറത്തേക്കു തെറിച്ചു വീണ സാഹചര്യം ഗൗരവത്തോടെ വിലയിരുത്തണമെന്നു വിധിന്യായം ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ റയില്‍വേക്കു സംഭവിച്ച വീഴ്ചയാണ് അപകടത്തിനു കാരണമെന്നും വിധിന്യായത്തില്‍ പറയുന്നു. നഷ്ടപരിഹാര തുകയായ നാലു ലക്ഷം രൂപ മാതാപിതാക്കളുടെ പേരിലുള്ള സംയുക്ത ബാങ്ക് അക്കൗണ്ടിലേക്കു നല്‍കണം.

 

LIVE NEWS - ONLINE

  • 1
    2 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    49 mins ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    5 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    5 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്