Friday, November 16th, 2018

ട്രെയിന്‍ ഗതാഗതം താറുമാറായി

നാഗര്‍കോവിലിനും തിരുവനന്തപുരത്തിനുമിടക്കുള്ള ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Published On:Aug 16, 2018 | 9:45 am

തിരു: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. ആലുവ റെയില്‍വെ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയിലായതോടെ എറണാകുളം-ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജലനിരപ്പ് നിരീക്ഷിച്ച ശേഷമെ ഗതാഗതം പുനഃരാരംഭിക്കുവെന്ന് റെയില്‍വെ അറിയിച്ചു.
നാഗര്‍കോവിലിനും തിരുവനന്തപുരത്തിനുമിടക്കുള്ള ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം ചെങ്കോട്ട റൂട്ടിലും ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസ് എന്നിവ പാലക്കാട് യാത്ര അവസാനിപ്പിക്കും. മംഗളൂരു-തിരുവനന്തപുരം മലബാര്‍, മാവേലി എക്‌സ്പ്രസുകളും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.
മുബൈ-കന്യാകുമാരി ജയന്തി ജനത, ബെംഗളൂരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് എന്നിവ ഈറോഡ് വഴി തിരിച്ചുവിട്ടു. നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ , ചെന്നൈ-ഗുരുവായൂര്‍ എഗ്മോര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.

 

LIVE NEWS - ONLINE

  • 1
    1 min ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 2
    12 mins ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 3
    46 mins ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 4
    48 mins ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 5
    52 mins ago

    ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

  • 6
    13 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 7
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 8
    15 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 9
    18 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം