Wednesday, November 14th, 2018

നിരീക്ഷണം ശക്തം; ക്യാമറയുമായി വിദ്യാര്‍ത്ഥികള്‍

        കണ്ണൂര്‍: നിങ്ങള്‍ ട്രാഫിക് ലംഘനങ്ങള്‍ നടത്തുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും പിടിക്കപ്പെടും. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ക്യാമറയുമായി വിദ്യാര്‍ത്ഥികള്‍ നിരത്തിലിറങ്ങുന്നു. നിയമലംഘനം നടത്തുന്നവരെ ഫോട്ടോ സഹിതമാണ് ഇവര്‍ വാഹന വകുപ്പിന് കൈമാറുക. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നവരേയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടേയും സീറ്റ്‌ബെല്‍റ്റില്ലാതെ വാഹനമോടിക്കുന്നവരുമടക്കമുള്ള ചിത്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കൈമാറുക. നിയമലംഘനം നടത്തുന്നവര്‍ക്ക് ഫോട്ടോ സഹിതം നോട്ടീസ് അയക്കാനാണ് വാഹനവകുപ്പിന്റെ തീരുമാനം. നഗരത്തിലെയും മറ്റും വിവിധ റോഡുകളിലാണ് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തുന്നത്. … Continue reading "നിരീക്ഷണം ശക്തം; ക്യാമറയുമായി വിദ്യാര്‍ത്ഥികള്‍"

Published On:Apr 20, 2017 | 1:45 pm

Road Safety Clicks Full

 

 

 

 

കണ്ണൂര്‍: നിങ്ങള്‍ ട്രാഫിക് ലംഘനങ്ങള്‍ നടത്തുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും പിടിക്കപ്പെടും. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ക്യാമറയുമായി വിദ്യാര്‍ത്ഥികള്‍ നിരത്തിലിറങ്ങുന്നു. നിയമലംഘനം നടത്തുന്നവരെ ഫോട്ടോ സഹിതമാണ് ഇവര്‍ വാഹന വകുപ്പിന് കൈമാറുക.
ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നവരേയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടേയും സീറ്റ്‌ബെല്‍റ്റില്ലാതെ വാഹനമോടിക്കുന്നവരുമടക്കമുള്ള ചിത്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കൈമാറുക. നിയമലംഘനം നടത്തുന്നവര്‍ക്ക് ഫോട്ടോ സഹിതം നോട്ടീസ് അയക്കാനാണ് വാഹനവകുപ്പിന്റെ തീരുമാനം. നഗരത്തിലെയും മറ്റും വിവിധ റോഡുകളിലാണ് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തുന്നത്.
അതിനിടെ ബസിലെ ക്ലീനര്‍ മാര്‍ക്കും യൂനിഫോം വരുന്നു. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പുറമെയാണ് കിളികള്‍ യൂനിഫോമിനകത്താകുന്നത്. രണ്ട് കീശയുള്ള ഷര്‍ട്ടും നേവി ബ്ലൂ പാന്റ്‌സുമാണ് ഡോര്‍ചെക്കര്‍മാരുടെ വേഷം.
മുന്നിലെയും പിന്നിലെയും ഡോര്‍ ചെക്കര്‍മാര്‍ ഒരുപോലെ യൂനിഫോം ധരിക്കേണ്ടിവരും. ഇതോടൊപ്പം തന്നെ പെരുമാറ്റചട്ടവും നടപ്പിലാക്കുന്നുണ്ട്. ഇതുസംബന്ധിച്ച പരിശോധന സംസ്ഥാനത്തൊട്ടാകെ അടുത്തുതന്നെ ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം. പലപ്പോഴും നടക്കുന്ന വാഹന പരിശോധനയില്‍ ബസ് ഡ്രൈവറും കണ്ടക്ടറും യൂനി ഫോം ധരിച്ചിട്ടുണ്ടോയെന്നാണ് പോലീസ് വകുപ്പും പരിശോധിക്കാറുള്ളത്. യൂനിഫോമില്ലെങ്കില്‍ 100 രൂപ പിഴയടക്കുകയാണ് ചെയ്യുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    8 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    10 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    14 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    14 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    14 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    15 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    16 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    16 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി