Thursday, June 20th, 2019

ട്രാഫിക് പരിഷ്‌കരണം ഫലപ്രദമല്ലെന്ന് പരാതി

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുള്ളശ്ശേരിയില്‍ കഴിഞ്ഞദിവസം നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം വേണ്ടത്ര ഫലപ്രദമല്ലെന്ന് വ്യാപക പരാതി. ബസ് സ്റ്റാന്റില്‍ നിന്ന്് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്ന ബസുകള്‍ ഏഴ് മിനിറ്റ് മുമ്പ് മാത്രമെ ബസ്‌സ്റ്റാന്റില്‍ പ്രവേശിക്കാവൂ എന്നാണ് പുതിയ നിയമമെങ്കിലും പല ബസുകളും ചെവികൊണ്ടില്ല. മാത്രമല്ല, ടൗണില്‍തന്നെ പലഭാഗങ്ങളില്‍ നിന്നും ആളുകളെ കയറ്റുന്നതും ഗതാഗത കുരുക്കിന് കാരണമാവുകയാണ്. പാര്‍ക്കിംഗ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ നഗരത്തില്‍ ചുറ്റിതിരിയുന്നതും സ്വകാര്യ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതും പോലീസിന് ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഡിവൈഡറുകളാകട്ടെ നഗര ഗതാഗതത്തിന് ശാപവുമാണ്. … Continue reading "ട്രാഫിക് പരിഷ്‌കരണം ഫലപ്രദമല്ലെന്ന് പരാതി"

Published On:Aug 16, 2013 | 4:37 pm

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുള്ളശ്ശേരിയില്‍ കഴിഞ്ഞദിവസം നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം വേണ്ടത്ര ഫലപ്രദമല്ലെന്ന് വ്യാപക പരാതി. ബസ് സ്റ്റാന്റില്‍ നിന്ന്് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്ന ബസുകള്‍ ഏഴ് മിനിറ്റ് മുമ്പ് മാത്രമെ ബസ്‌സ്റ്റാന്റില്‍ പ്രവേശിക്കാവൂ എന്നാണ് പുതിയ നിയമമെങ്കിലും പല ബസുകളും ചെവികൊണ്ടില്ല. മാത്രമല്ല, ടൗണില്‍തന്നെ പലഭാഗങ്ങളില്‍ നിന്നും ആളുകളെ കയറ്റുന്നതും ഗതാഗത കുരുക്കിന് കാരണമാവുകയാണ്. പാര്‍ക്കിംഗ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ നഗരത്തില്‍ ചുറ്റിതിരിയുന്നതും സ്വകാര്യ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതും പോലീസിന് ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഡിവൈഡറുകളാകട്ടെ നഗര ഗതാഗതത്തിന് ശാപവുമാണ്. ഏറ്റവുമധികം ഗതാഗതകുരുക്കുള്ള പട്ടാമ്പി റോഡ് വീതി കുറഞ്ഞതും ഒട്ടേറെ ചെറുറോഡുകള്‍ സന്തിക്കുന്നതുമാണ്. ഈ വഴിയുള്ള വാഹനങ്ങള്‍ ബസ് സ്റ്റാന്റിന് സമീപം വന്ന് തിരിഞ്ഞു പോകണമെന്നുള്ള തീരുമാനം ഗതാഗതകുരുക്ക് രൂക്ഷമാക്കുകയാണ്.
സ്‌കൂള്‍ സമയങ്ങളില്‍ നിശ്ചിത സമയത്ത് കുട്ടികളെ എത്തിക്കുന്നതിനായി സ്‌കൂള്‍ വണ്ടികള്‍ നടത്തുന്ന മത്സരയോട്ടങ്ങള്‍ മറ്റു വാഹനങ്ങള്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്നു. മാത്രമല്ല, സ്‌കൂള്‍ സമയത്ത് ബൈക്കുകളിലും ഓട്ടോറിക്ഷകളിലും എത്തി നടത്തുന്ന പൂവാലശല്ല്യങ്ങളും ഗതാഗത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ടൗണില്‍ മാത്രം കേന്ദ്രീകരിക്കുന്ന പോലീസ് സംഘം ഹൈസ്‌കൂള്‍ റോഡ്, ബ്രഹ്മദത്തന്‍ റോഡ്, എ.കെ.ജി റോഡ്, ഇ.എം.എസ് റോഡ് എന്നിവിടങ്ങളിലെ മരണപ്പാച്ചിലുകളും അനാശാസ്യ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കുന്നില്ല. ഇ.എം.എസ് റോഡിലെ ബീവറേജ് കോര്‍പ്പറേഷന്റെ മദ്യശാല മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

LIVE NEWS - ONLINE

 • 1
  6 hours ago

  തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

 • 2
  7 hours ago

  തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

 • 3
  9 hours ago

  ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

 • 4
  11 hours ago

  സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

 • 5
  12 hours ago

  കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

 • 6
  13 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

 • 7
  15 hours ago

  മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

 • 8
  15 hours ago

  പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

 • 9
  15 hours ago

  ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന