Monday, September 24th, 2018

ബസ്സില്ലെങ്കിലെന്താ ബ്ലോക്കുണ്ടല്ലോ…

കണ്ണൂര്‍: ബസ് ഉടമസ്ഥ സംഘടനകളുടെ ആഹ്വാനപ്രകാരം ഇന്ന് ബസ് പണിമുടക്കിയതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന പ്രതീക്ഷ അസ്ഥാനത്താക്കി മണിക്കൂറുകളോളം ഗതാഗത സ്തംഭനം. ഇന്ന് രാവിലെ താഴെചൊവ്വ മേഖലയിലാണ് പതിവില്‍ നിന്നും ഭിന്നമായി വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടത്. സ്വകാര്യ ബസ് ഉടമകളുടെ നേതൃത്വത്തിലാണ് ബസ് പണിമുടക്ക്. ഇതുകാരണം ജനങ്ങള്‍ ഇരുചക്രവാഹനങ്ങളും കാറും മറ്റു ചെറുവാഹനങ്ങളുമായി നഗരത്തിലിറങ്ങിയതോടെയാണ് വാഹന ബാഹുല്യമുണ്ടായത്. ബസില്ലാത്തതിനാല്‍ കുറെയാളുകള്‍ ഓട്ടോറിക്ഷകളെയാണ് ആശ്രയിച്ചത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും ജീപ്പുകളും യാത്രക്കാര്‍ക്കായി റോഡുകളിലിറങ്ങിയതോടെയാണ് നഗരം വീര്‍പ്പുമുട്ടിയത്. സാധാരണഗതിയില്‍ താഴെചൊവ്വ … Continue reading "ബസ്സില്ലെങ്കിലെന്താ ബ്ലോക്കുണ്ടല്ലോ…"

Published On:Aug 18, 2017 | 3:21 pm

കണ്ണൂര്‍: ബസ് ഉടമസ്ഥ സംഘടനകളുടെ ആഹ്വാനപ്രകാരം ഇന്ന് ബസ് പണിമുടക്കിയതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന പ്രതീക്ഷ അസ്ഥാനത്താക്കി മണിക്കൂറുകളോളം ഗതാഗത സ്തംഭനം.
ഇന്ന് രാവിലെ താഴെചൊവ്വ മേഖലയിലാണ് പതിവില്‍ നിന്നും ഭിന്നമായി വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടത്. സ്വകാര്യ ബസ് ഉടമകളുടെ നേതൃത്വത്തിലാണ് ബസ് പണിമുടക്ക്. ഇതുകാരണം ജനങ്ങള്‍ ഇരുചക്രവാഹനങ്ങളും കാറും മറ്റു ചെറുവാഹനങ്ങളുമായി നഗരത്തിലിറങ്ങിയതോടെയാണ് വാഹന ബാഹുല്യമുണ്ടായത്.
ബസില്ലാത്തതിനാല്‍ കുറെയാളുകള്‍ ഓട്ടോറിക്ഷകളെയാണ് ആശ്രയിച്ചത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും ജീപ്പുകളും യാത്രക്കാര്‍ക്കായി റോഡുകളിലിറങ്ങിയതോടെയാണ് നഗരം വീര്‍പ്പുമുട്ടിയത്.
സാധാരണഗതിയില്‍ താഴെചൊവ്വ ടൗണിലാണ് ഗതാഗതക്കുരുക്ക് തുടങ്ങുന്നത്. എന്നാലിന്ന് കിഴുത്തള്ളി ബൈപ്പാസ് മുതല്‍ ഗതാഗതക്കുരുക്ക് തുടങ്ങിയിരുന്നു. കിഴുത്തള്ളിയിലെത്തിയ വാഹനങ്ങള്‍ ഉന്തിയും തള്ളിയും നിരങ്ങിയും നീങ്ങി മേലെചൊവ്വയിലെത്തുമ്പോഴേക്കും മുക്കാല്‍മണിക്കൂര്‍ സമയമാണ് ചിലവായത്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തതും പ്രയാസം വര്‍ധിപ്പിച്ചതായി യാത്രക്കാര്‍ പറയുന്നു.
രാവിലെ സ്‌കൂളുകളിലെത്തേണ്ട വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍ക്കാര്‍ , സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് എത്തേണ്ട ജീവനക്കാരും ഇതുകാരണം ഏറെ ബുദ്ധിമുട്ടി.

LIVE NEWS - ONLINE

  • 1
    56 mins ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    1 hour ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    2 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    3 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    4 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    4 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    6 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി