Saturday, November 17th, 2018

അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

ഇനി ജോലി ഗതാഗതക്കുരുക്കഴിക്കല്‍

Published On:Jul 21, 2018 | 11:50 am

പി രാജന്‍
കണ്ണൂര്‍: ട്രാഫിക് പോലീസിന് ഇന്ന് മുതല്‍ ട്രാഫിക് നിയന്ത്രണം മാത്രം. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ഉന്നത തലങ്ങളില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ പരിഷ്‌കാരം തുടങ്ങിയത്. ഇന്ന് മുതല്‍ ട്രാഫിക് പോലീസ് സ്റ്റേഷനുകളില്‍ അപകടക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ല. പകരം കേസുകളെല്ലാം തന്നെ ഇനി ടൗണ്‍ പോലീസാണ് കൈകാര്യം ചെയ്യുക. വാഹനാപകടങ്ങളും അതുമായി ബന്ധപ്പെട്ട കേസുകളും നിരന്തരം വര്‍ദ്ധിക്കുകയും എന്നാല്‍ ഇതെല്ലാം ഒന്നിച്ച് കൊണ്ടുപോകാന്‍ സേനാബലം കുറവായതുമാണ് ബന്ധപ്പെട്ടവരെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. അപകടക്കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളും പേപ്പര്‍വര്‍ക്കുകളും ചെയ്തുതീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ സമയം ചെലവഴിക്കുമ്പോള്‍ ട്രാഫിക് നിയന്ത്രണത്തിന് സേനാംഗങ്ങള്‍ കുറയുകയും ചെയ്യുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ കേസുകള്‍ എല്ലാം തന്നെ ടൗണ്‍ പോലീസിനെ ഏല്‍പ്പിക്കുന്നത്.
ഈ നടപടിയിലൂടെ നിലവിലുള്ള ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് റോഡിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ട്രാഫിക് പോലീസില്‍ സേനാംഗങ്ങള്‍ കുറവായിരുന്നു. ഇത് പലപ്പോഴും അപകട സ്ഥലത്ത് ഓടിയെത്തുന്നത് വൈകാന്‍ കാരണമാവുകയും ജനകീയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കോണ്ടത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    13 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    14 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    15 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    17 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    20 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    22 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    22 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍