Tuesday, November 20th, 2018

വാഹനപരിശോധന ; 80 ഓളം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

      കണ്ണൂര്‍: തില്ലങ്കേരി മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ വാഹന പരിശോധന ശക്തമാക്കി. അക്രമസംഭവങ്ങള്‍ക്ക് ശേഷം ഏഴോളം കേന്ദ്രങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇതിനകം ആയിരത്തോളം വാഹനങ്ങള്‍ പോലീസ് പരിശോധിച്ചു. കൃത്യമായ രേഖകളില്ലാത്ത 80 ഓളം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രികാലങ്ങളിലാണ് പ്രധാനമായും വാഹന പരിശോധന. അക്രമസംഭവങ്ങളിലെ പ്രതികളെയും ആയുധങ്ങള്‍ കണ്ടെത്താനുമാണ് ഊര്‍ജിത പരിശോധനയെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താനുള്ള … Continue reading "വാഹനപരിശോധന ; 80 ഓളം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു"

Published On:Sep 7, 2016 | 1:52 pm

Traffic Checking Full

 

 

 
കണ്ണൂര്‍: തില്ലങ്കേരി മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ വാഹന പരിശോധന ശക്തമാക്കി. അക്രമസംഭവങ്ങള്‍ക്ക് ശേഷം ഏഴോളം കേന്ദ്രങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇതിനകം ആയിരത്തോളം വാഹനങ്ങള്‍ പോലീസ് പരിശോധിച്ചു. കൃത്യമായ രേഖകളില്ലാത്ത 80 ഓളം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രികാലങ്ങളിലാണ് പ്രധാനമായും വാഹന പരിശോധന.
അക്രമസംഭവങ്ങളിലെ പ്രതികളെയും ആയുധങ്ങള്‍ കണ്ടെത്താനുമാണ് ഊര്‍ജിത പരിശോധനയെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. നിരവധി പേരെ ഇതിനകം ചോദ്യംചെയ്തുകഴിഞ്ഞു. ശാസ്ത്രീയ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരുന്നത്. യഥാര്‍ത്ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നേറുന്നത്.

LIVE NEWS - ONLINE

  • 1
    18 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    4 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    7 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    8 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    9 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    9 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി