Monday, July 16th, 2018

ശക്തിയേറിയ ബാറ്ററിയോടുകൂടിയ സ്മാര്‍ട്‌ഫോണ്‍.!. വില 7,999 രൂപ

സ്മാര്‍ട്രോണാണ് ശക്തിയേറിയ ബാറ്ററിയോടുകൂടിയ 'ടിഫോണ്‍ പി' അവതരിപ്പിച്ചിരിക്കുന്നത്

Published On:Jan 12, 2018 | 8:48 am

ശക്തിയേറിയ ബാറ്ററിയോടുകൂടിയ സ്മാര്‍ട്‌ഫോണ്‍ എത്തിയിരിക്കുന്നു. ആഭ്യന്തര യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കളായ സ്മാര്‍ട്രോണാണ് ശക്തിയേറിയ ബാറ്ററിയോടുകൂടിയ ‘ടിഫോണ്‍ പി’ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 17 മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണിന്റെ ഫ്‌ലാഷ് സെയില്‍ ആരംഭിക്കും.
5000mAh ബാറ്ററിയാണ് ഇതിന്. മെറ്റല്‍ ബോഡിയില്‍ പുറത്തിറങ്ങുന്ന ഫോണിന് 5.2 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയാണ്. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 435 ഒക്ടാകോര്‍ ചിപ്സെറ്റ് പ്രൊസസറും 3 ജിബി റാം എന്നിവയും ഫോണിലുണ്ടാവും. ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഓഎസാണ് ഫോണിലുണ്ടാവുക. 32 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണില്‍ 128 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കാം. ടിക്ലൗഡ് സ്റ്റോറേജില്‍ 1,000 ജിബി സൗജന്യ സ്‌റ്റോറേജും ലഭിക്കും.
7,999 രൂപ വിലയുള്ള ഫോണിന് 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ്. ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസത്തിലധികം ഫോണിന് ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനിയുടെ വാദം.

LIVE NEWS - ONLINE

  • 1
    20 mins ago

    ഹര്‍ത്താല്‍ പിന്‍വലിച്ചു

  • 2
    37 mins ago

    കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

  • 3
    4 hours ago

    വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

  • 4
    5 hours ago

    അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 5
    5 hours ago

    റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

  • 6
    6 hours ago

    കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

  • 7
    8 hours ago

    അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

  • 8
    8 hours ago

    എലിയെ തുരത്താന്‍..

  • 9
    9 hours ago

    ഇന്ധന വില കുറഞ്ഞു