Thursday, November 15th, 2018

ടി പി വധം : പിന്നില്‍ സി പിഎമ്മെന്ന് ഭാര്യാപിതാവ് ; പ്രതികളെ കണ്ടാല്‍ തിരിച്ചറിയാമെന്ന് ദൃക്‌സാക്ഷി

കോഴിക്കോട് : ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സി പി എമ്മാണെന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ലെന്ന് ചന്ദ്രശേഖരന്റെ ഭാര്യാപിതാവും പ്രമുഖ സിപിഎം നേതാവുമായ കെ കെ മാധവന്‍. ചന്ദ്രശേഖരന് മറ്റ് പാര്‍ട്ടികളുമായി പ്രശ്‌നമുണ്ടായിരുന്നില്ല. വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സി പി എമ്മാണെന്ന് തെളിഞ്ഞാല്‍ ഭാവി പരിപാടികള്‍ ആലോചിക്കേണ്ടി വരുമെന്നും മാധവന്‍ പറഞ്ഞു. സി പി എം ബാലുശ്ശേരി ഏരിയാ കമ്മറ്റിയംഗം കൂടിയാണ് മാധവന്‍. അതിനിടെ ചന്ദ്രശേഖരനെ കൊന്നവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് കൊലപാതകത്തിന് ദൃക്‌സാക്ഷിയായ പി രാമചന്ദ്രന്‍ പറഞ്ഞു. ഇന്നോവ … Continue reading "ടി പി വധം : പിന്നില്‍ സി പിഎമ്മെന്ന് ഭാര്യാപിതാവ് ; പ്രതികളെ കണ്ടാല്‍ തിരിച്ചറിയാമെന്ന് ദൃക്‌സാക്ഷി"

Published On:May 11, 2012 | 4:33 pm

കോഴിക്കോട് : ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സി പി എമ്മാണെന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ലെന്ന് ചന്ദ്രശേഖരന്റെ ഭാര്യാപിതാവും പ്രമുഖ സിപിഎം നേതാവുമായ കെ കെ മാധവന്‍. ചന്ദ്രശേഖരന് മറ്റ് പാര്‍ട്ടികളുമായി പ്രശ്‌നമുണ്ടായിരുന്നില്ല. വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സി പി എമ്മാണെന്ന് തെളിഞ്ഞാല്‍ ഭാവി പരിപാടികള്‍ ആലോചിക്കേണ്ടി വരുമെന്നും മാധവന്‍ പറഞ്ഞു. സി പി എം ബാലുശ്ശേരി ഏരിയാ കമ്മറ്റിയംഗം കൂടിയാണ് മാധവന്‍.

അതിനിടെ ചന്ദ്രശേഖരനെ കൊന്നവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് കൊലപാതകത്തിന് ദൃക്‌സാക്ഷിയായ പി രാമചന്ദ്രന്‍ പറഞ്ഞു. ഇന്നോവ കാറിലെത്തിയ സംഘത്തില്‍ നിന്ന് മൂന്നുപേര്‍ മാത്രമാണ് പുറത്തിറങ്ങിയത്. ഒരാളുടെ കൈവശം വാള്‍, ഉയരം കൂടിയ ഒരാളുടെ കൈവശം പട്ടിക എന്നിവയുണ്ടായിരുന്നു. തൊട്ടുപിന്നിലെ ആളുടെ കൈവശവും ആയുധമുണ്ടായിരുന്നെങ്കിലും എന്തെന്ന് വ്യക്തമായില്ല.

മൂന്നുമിനിറ്റിനുള്ളില്‍ അക്രമികള്‍ കൃത്യം നിര്‍വഹിച്ചു മടങ്ങിയെന്നും രാമചന്ദ്രന്‍ വെളിപ്പെടുത്തി. രക്ഷപ്പെടുത്താന്‍ പോയെങ്കിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ അടുത്തെത്താന്‍ കഴിഞ്ഞില്ല. അക്രമത്തിനുശേഷം വാഹനം ഓര്‍ക്കാട്ടേരി ഭാഗത്തേക്ക് ഓടിച്ചുപോയതായും രാമചന്ദ്രന്‍ മൊഴിനല്‍കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    9 mins ago

    അമീര്‍ ഖാന്‍ ചിത്രം 150 കോടി ക്ലബില്‍

  • 2
    12 mins ago

    തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: പോലീസ്

  • 3
    24 mins ago

    മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

  • 4
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 5
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 6
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 7
    21 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 8
    21 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 9
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്