കേന്ദ്രം ജനങ്ങളില്‍ അമിതാധികാരം പ്രയോഗിക്കുന്നു: മന്ത്രി ടിപി രാമകൃഷ്ണന്‍

Published:December 6, 2016

TP Ramakrishnan Full Image

 

 

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സാധാരണ ജനങ്ങളില്‍ അമിതാധികാരം പ്രയോഗിക്കുകയാണെന്ന് എക്‌സൈസ്-തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. നവംബര്‍ എട്ടിന് നടത്തിയ നോട്ട് നിരോധനം അത്തരത്തില്‍ ഒന്നാണ്. പുതിയറ എസ്.കെ ഹാളില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഒഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സിന്റെ വജ്രജൂബിലിയാഘോഷവും സംസ്ഥാന പഠനക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സര്‍ക്കാര്‍ പുതിയൊരു കേരളത്തെയാണ് വിഭാവനം ചെയ്യുന്നത്. ജൈവ പച്ചക്കറി, കൃഷി, മാലിന്യ സംസ്‌കരണം, ജല സ്രോതസ്സ് എന്നിവയെ മെച്ചപെടുത്തും. എല്ലാവര്‍ക്കും വീട്, കക്കൂസ്, വൈദ്യുതി എന്നിവ ഉറപ്പ് വരുത്തും. 2017 മാര്‍ച്ച് മുപ്പതാകുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കും.
ഹരിത കേരളത്തിന്റെ ഭാഗമായി എല്ലാവരിലേക്കും കൃഷി സംസ്‌കാരം കൊണ്ടു വരും. വീട്ടില്‍ സ്ഥമില്ലാത്തവര്‍ ടെറസ്സിന്റെ മുകളില്‍ ജൈവപച്ചക്കറി കൃഷി ചെയ്യാന്‍ തയ്യാറാകണം. കേരളത്തിലെ കാലാവസ്ഥയില്‍ ഏതു കാലത്തും കൃഷി യോഗ്യമാണ്. കൃഷിക്ക് ഒന്നാം സ്ഥാനം നല്‍കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വി. ശ്രീകുമാര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.