Saturday, September 22nd, 2018

മന്ത്രി ടിപി രാമകൃഷ്ണന്‍ ഖത്തര്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിന്റെ തനത് ആറന്മുള കണ്ണാടി ഖത്തര്‍ മന്ത്രിക്ക് സമ്മാനിച്ചു.

Published On:Jun 28, 2018 | 9:41 am

ദോഹ: കേരള തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനത്തിന് ഇന്നലെ തുടക്കമായി. രാവിലെ മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെത്തി അംബാസിഡര്‍ പെരിയ സ്വാമി കുമരനെ സന്ദര്‍ശിച്ചു ആശയവിനിമയം നടത്തി. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ കെ.കെ ശങ്കരന്‍, മലയാളി വ്യവസായി ജെ.കെ മേനോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
റിക്രൂട്ട്‌മെന്റ് രംഗത്തെ ചൂഷണങ്ങള്‍ അംബാസിഡര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സര്‍ക്കാരിന്റെ അധീനതയിലുള്ള ഒഡേപക് പോലുള്ള സ്ഥാപനങ്ങളുടെ അനിവാര്യതയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
തുടര്‍ന്ന് ഇന്ത്യന്‍ അംബാസിഡറോടോപ്പം രാവിലെ 9ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെത്തി ഖത്തര്‍ ആരോഗ്യ വകുപ്പ് സഹമന്ത്രി ഡോ. സാലിഹ് അലി അല്‍ മാരിയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരളത്തിന്റെ തനത് ആറന്മുള കണ്ണാടി ഡോ. സാലിഹ് അലി അല്‍ മാരിക്ക് സമ്മാനിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    4 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    4 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    4 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    7 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    7 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    7 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    7 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    8 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി