Monday, November 19th, 2018

ടിപി വധം: വിധി തിരിച്ചടിയായി; സര്‍ക്കാരിനു നേരേ അകത്തും പുറത്തും ആക്രമണം

തിരു: സോളാര്‍ കേസിനു പിന്നാലെ, ടിപി വധക്കേസ് വിധിയും സര്‍ക്കാരിനു പ്രതികൂലമായതോടെ ഇടതുപക്ഷത്തിന്റെ ആക്രമണത്തിനൊപ്പം കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള ആക്രമണവും പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍. സോളാര്‍ സമരത്തോടെ സി പി എം വീണ്ടെടുത്ത വീര്യം ഇപ്പോള്‍ പതിന്മടങ്ങ് ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസാകട്ടെ ഒന്നുകൂടി ദുര്‍ബലമാകുകയും ചെയ്തു. ടി പി വധക്കേസിലെ കോടതി വിധി കനത്ത തിരിച്ചടിയാണ് സര്‍ക്കാരിനു നല്‍കിയത്. ഏതാണ്ട് ഒരു വര്‍ഷത്തോളം സിപിഎമ്മിനെതിരെ യു ഡി എഫ് ഉപയോഗിച്ച ആയുധം ഇപ്പോള്‍ അവര്‍ക്കു … Continue reading "ടിപി വധം: വിധി തിരിച്ചടിയായി; സര്‍ക്കാരിനു നേരേ അകത്തും പുറത്തും ആക്രമണം"

Published On:Sep 7, 2013 | 6:13 pm

തിരു: സോളാര്‍ കേസിനു പിന്നാലെ, ടിപി വധക്കേസ് വിധിയും സര്‍ക്കാരിനു പ്രതികൂലമായതോടെ ഇടതുപക്ഷത്തിന്റെ ആക്രമണത്തിനൊപ്പം കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള ആക്രമണവും പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍. സോളാര്‍ സമരത്തോടെ സി പി എം വീണ്ടെടുത്ത വീര്യം ഇപ്പോള്‍ പതിന്മടങ്ങ് ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസാകട്ടെ ഒന്നുകൂടി ദുര്‍ബലമാകുകയും ചെയ്തു.
ടി പി വധക്കേസിലെ കോടതി വിധി കനത്ത തിരിച്ചടിയാണ് സര്‍ക്കാരിനു നല്‍കിയത്. ഏതാണ്ട് ഒരു വര്‍ഷത്തോളം സിപിഎമ്മിനെതിരെ യു ഡി എഫ് ഉപയോഗിച്ച ആയുധം ഇപ്പോള്‍ അവര്‍ക്കു തന്നെ വിനയാകുകയാണ്. ഇതു മുതലെടുത്ത് ആഭ്യന്തര വകുപ്പിനെതിരേയുള്ള പടയൊരുക്കം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസിലെ ഐ വിഭാഗം.
ടി പി വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 20 പ്രതികളെ കോടതി വെറുതേ വിട്ടതോടെ കേസിലെ അറസ്റ്റുകള്‍ പലതും രാഷ്ട്രീയ പ്രേരിതമാണെന്ന സി പി എമ്മിന്റെ ആരോപണം ബലപ്പെട്ടിരിക്കുകയാണ്. സി പി എം അനുഭാവികളായ സാക്ഷികള്‍ കൂറുമാറിയതാണ് ഇതിനു കാരണമായതെന്നും യഥാര്‍ഥ സാക്ഷികളെത്തന്നെ ഉള്‍പ്പെടുത്തിയതിനാലാണ് ഇങ്ങിനെ സംഭവിച്ചതെന്നും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ആവര്‍ത്തിക്കുമ്പോഴും കേസന്വേഷണത്തിലുള്‍പ്പെടെ പിഴവു പറ്റിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ഐ വിഭാഗത്തിന്റെ നീക്കം.
ഓണക്കാലം കഴിയുന്നതോടെ സോളാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കെട്ടടങ്ങുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ധാരണ. പക്ഷെ, സോളാര്‍ വിഷയത്തെ കെടുത്തിക്കളഞ്ഞ് പ്രവര്‍ത്തകരെ നിര്‍വ്വീര്യമാക്കാന്‍ സി പി എം ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തോടെ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ജനകീയ പരിപാടിയായ ജനസമ്പര്‍ക്ക പരിപാടി പോലും അവതാളത്തിലാകാനാണ് സാധ്യത. മുഖ്യമന്ത്രിയെ ഉപരോധിക്കുന്നതിനൊപ്പം സംസ്ഥാനതലത്തില്‍ സര്‍ക്കാരിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രചരണ ജാഥ നടത്താനുള്ള സി പി എമ്മിന്റെ തീരുമാനത്തിനു പിന്നിലും ലക്ഷ്യം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പു തന്നെയാണ്. അതിന് കൂടുതല്‍ ബലമേകാന്‍ ചന്ദ്രശേഖര്‍ വധക്കേസിലെ വിധി ഉപകരിക്കും.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു നടക്കും. അതിനു മുന്നോടിയായി സര്‍ക്കാരിനെതിരെ സി പി എം നടത്തുന്ന പ്രചരണ ജാഥയില്‍ സോളാര്‍ വിഷയത്തിനൊപ്പം ചന്ദ്രശേഖര്‍ വധവും വിഷയമാകും. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ സര്‍ക്കാര്‍ കരുതിക്കൂട്ടി നടത്തിയ നീക്കമായിരുന്നു തങ്ങളുടെ നേതാക്കളെ കുരുക്കിയതെന്ന പഴയ ആരോപണം അവര്‍ ശക്തമായിത്തന്നെ പുറത്തെടുക്കും. ഇതിനുള്ള പ്രധാന തെളിവായി കോടതി വിധി ഉയര്‍ത്തിക്കാട്ടുകയും ചെയ്യും.
അതിനു സമാന്തരമായിട്ടായിരിക്കും കോണ്‍ഗ്രസിനുള്ളിലെ പടയൊരുക്കം മുന്നേറുക. രമേശ് ചെന്നിത്തലയുടെ ആഭ്യന്തര മന്ത്രിസ്ഥാനലബ്ധി ലോക്‌സഭ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഉടന്‍ ഉണ്ടാകണമെന്ന് ഐ ഗ്രൂപ്പ് ആഗ്രഹിക്കുന്നുണ്ട്. സാധ്യമായാല്‍ സമഗ്രമായ ഒരു മന്ത്രിസഭ പുനഃസംഘടന തന്നെയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. അങ്ങിനെയെങ്കില്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഐ ഗ്രൂപ്പിലെ മറ്റു പല പ്രമുഖര്‍ക്കും മന്ത്രിസ്ഥാനത്തെത്താന്‍ സാധിക്കും. ഇതിനു മുമ്പ് രണ്ട് യു ഡി എഫ് സര്‍ക്കാരുകളുടെ കാലത്തും ഇത്തരത്തില്‍ രണ്ട് മന്ത്രിസഭകളുണ്ടായിരുന്നു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കേരള പൊലീസ് അന്വേഷിക്കുന്നത് തൃപ്തികരമായ രീതിയിലല്ല എന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. തങ്ങളുടെ നേതാക്കളെ അകാരണമായിട്ടാണ് സര്‍ക്കാര്‍ കുടുക്കിയതെന്ന സി പി എമ്മിന്റെ ആരോപണം ഒരു വശത്തും പൊലീസ് വേണ്ടവിധം അന്വേഷിക്കാത്തതിനാലും പ്രൊസിക്യൂഷന്‍ വേണ്ടവിധം വാദിക്കാത്തതിനാലുമാണ് കുറ്റാരോപിതര്‍ രക്ഷപ്പെട്ടതെന്ന ആരോപണം മറുവശത്തും മുറുകുമ്പോള്‍ ഇതു പ്രതിരോധിക്കാന്‍ എ വിഭാഗം ഒറ്റയ്ക്ക് ഒന്നടങ്കം രംഗത്തിറങ്ങേണ്ട സ്ഥിതിയാണിപ്പോള്‍.

LIVE NEWS - ONLINE

 • 1
  4 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  4 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  7 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  10 hours ago

  ശബരിമല കത്തിക്കരുത്

 • 5
  11 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  11 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  11 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  12 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  13 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’