Thursday, November 15th, 2018

ടൊയോട്ട യാരിസ് വിപണിയിലേക്ക്…

മെയ് 18 ന് വിപണിയിലേക്ക് എത്തുന്നു. യാരിസ് ബുക്കിംഗ് ഏപ്രില്‍ 22 മുതല്‍ ഡീലര്‍ഷിപ്പുകളില്‍ ആരംഭിക്കും

Published On:Apr 3, 2018 | 9:25 am

ടൊയോട്ട യാരിസ് മെയ് 18 ന് വിപണിയിലേക്ക് എത്തുന്നു. യാരിസ് ബുക്കിംഗ് ഏപ്രില്‍ 22 മുതല്‍ ഡീലര്‍ഷിപ്പുകളില്‍ ആരംഭിക്കും. അമ്പതിനായിരം രൂപയാണ് യാരിസ് ബുക്കിംഗ് തുക. പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ടൊയോട്ടയുടെ സെഡാന്‍ വരിക. ഡീസല്‍ പതിപ്പ് എത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഒട്ടേറെ ഫീച്ചറുകളുമായാണ് യാരിസിന്റെ വരവ്. പവര്‍ ഡ്രൈവര്‍ സീറ്റ്, ഏഴു എയര്‍ബാഗുകള്‍, റൂഫിലുള്ള എയര്‍ വെന്റ്, TPMS, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് യാരിസിന്റെ ഫീച്ചറുകളാണ്. ബമ്പറിന് ഇരുവശത്തുമായി ഫോഗ്ലാമ്പുകളുമുണ്ട്. ഫൊക്സ് ലെതര്‍ സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ചെറിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിലുള്ള എസി വെന്റ് എന്നിവ അകത്തളത്തെ മനോഹരമാക്കുന്നു.
1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് പുതിയ കാറിന്റെ ഒരുക്കം. 107 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഗ്ലോബല്‍ ബി അടിത്തറയിലാമ് പുതിയ ടൊയോട്ട യാരിസിന്റെ നിര്‍മ്മാണം. വൈല്‍ഡ്ഫയര്‍, പേള്‍ വൈറ്റ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് നിറങ്ങളിലായിരിക്കും യാരിസ് ലഭ്യമാവുക. പത്തു മുതല്‍ പന്ത്രണ്ടു ലക്ഷം രൂപയാണ് യാരിസ് സെഡാനില്‍ എക്‌സ്‌ഷോറൂം വില വരിക എന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    4 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    5 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    6 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    6 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    6 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    6 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    6 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    6 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്