Sunday, July 21st, 2019

ടൊയോട്ട ലോക ബഹുമതി നിലനിര്‍ത്തി

        ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന ബ്രാന്‍ഡ് എന്ന പെരുമ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ നിലനിര്‍ത്തി. ബ്രാന്‍ഡ് മൂല്യ നിര്‍ണയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക അവലോകനപ്രകാരം 3,490 കോടി ഡോളര്‍(ഏകദേശം 2.16 ലക്ഷം കോടി രൂപ) ആണു ടൊയോട്ടയുടെ ബ്രാന്‍ഡ് മൂല്യം; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34% വര്‍ധന. വാഹന ബ്രാന്‍ഡ് വിഭാഗത്തില്‍ ടൊയോട്ടയുടെ പ്രധാന എതിരാളികളായ ബി എം ഡബ്ല്യുവിന്റെ ബ്രാന്‍ഡ് മൂല്യം 2,900 കോടി ഡോളര്‍(ഏകദേശം … Continue reading "ടൊയോട്ട ലോക ബഹുമതി നിലനിര്‍ത്തി"

Published On:Mar 10, 2014 | 1:00 pm

Toyota Full

 

 

 

 

ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന ബ്രാന്‍ഡ് എന്ന പെരുമ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ നിലനിര്‍ത്തി. ബ്രാന്‍ഡ് മൂല്യ നിര്‍ണയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക അവലോകനപ്രകാരം 3,490 കോടി ഡോളര്‍(ഏകദേശം 2.16 ലക്ഷം കോടി രൂപ) ആണു ടൊയോട്ടയുടെ ബ്രാന്‍ഡ് മൂല്യം; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34% വര്‍ധന.
വാഹന ബ്രാന്‍ഡ് വിഭാഗത്തില്‍ ടൊയോട്ടയുടെ പ്രധാന എതിരാളികളായ ബി എം ഡബ്ല്യുവിന്റെ ബ്രാന്‍ഡ് മൂല്യം 2,900 കോടി ഡോളര്‍(ഏകദേശം 1.79 ലക്ഷം കോടി രൂപ)യാണ്; അടുത്ത സ്ഥാനത്തുള്ള ഫോക്‌സ്‌വാഗന്റെ മൂല്യം 2,700 കോടി ഡോളറും(ഏകദേശം 1.67 ലക്ഷം കോടി രൂപ).
നിര്‍മാണ തകരാറുകളെ തുടര്‍ന്നു പലതവണ കാറുകള്‍ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടി വന്നതു സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ചാണു ടൊയോട്ട ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യം നേടിയത് എന്നതും ശ്രദ്ധേയമാണ്. സമീപ ഭാവിയില്‍ സങ്കര ഇന്ധന മോഡലായ ‘പ്രയസിന്റെ 19 ലക്ഷം യൂണിറ്റുകള്‍ തിരിച്ചുവിളിക്കേണ്ടി വരുന്നതും കമ്പനിക്കു ഗണ്യമായ വെല്ലുവിളിയാണ്. എന്നാല്‍ ബ്രാന്‍ഡിന്റെ കരുത്ത് നല്‍കുന്ന പിന്‍ബലത്താല്‍ ഇത്തരം പ്രതിസന്ധികളെ അതിവേഗം മറികടക്കാന്‍ ടൊയോട്ടയ്ക്കു കഴിയുന്നുണ്ടെന്നാണു നിഗമനം.
അതേസമയം വാഹന ലോകത്തെ ഏറ്റവും കരുത്തുറ്റ ബ്രാന്‍ഡ് ഇറ്റലിയില്‍ നിന്നുള്ള ഫെറാരി തന്നെ. വാഹന മേഖലയില്‍ മാത്രമല്ല, മൊത്തം വ്യവസായ ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ ബ്രാന്‍ഡും ഫെറാരിയാണ്. ബ്രാന്‍ഡിന്റെ കരുത്ത് സംബന്ധിച്ച ബ്രാന്‍ഡ് ഫിനാന്‍സ് സൂചികയിലെ എല്ലാ മാനദണ്ഡങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണു ഫെറാരി കാഴ്ചവയ്ക്കുന്നത്; ഓണ്‍ലൈന്‍ സാന്നിധ്യം, ബ്രാന്‍ഡ് ലോയല്‍റ്റി, ജീവനക്കാരുടെ സംതൃപ്തി തുടങ്ങിയവയിലൊക്കെ കമ്പനി ബഹുദൂരം മുന്നിലാണ്. വ്യക്തിത്വം നിലനിര്‍ത്താന്‍ കാര്‍ ഉല്‍പ്പാദനം 7,000 യൂണിറ്റായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ പ്രതിഫലനമായി ട്രിപ്പിള്‍ എ പ്ലസ് റേറ്റിങ്ങാണു ഫെറാരി സ്വന്തമാക്കിയത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു