Monday, December 18th, 2017

ടൊയോട്ട വയോസ് ഇന്ത്യയിലേക്ക്

2018 ആദ്യ പകുതിയോടെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Published On:Nov 30, 2017 | 9:10 am

ടൊയോട്ട വയോസ് സെഡാനു ഇന്ത്യയിലേക്ക് വരുന്നു. 2018 ഒടെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ടൊയോട്ടയുടെ പുതുതലമുറ ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങിയ ഹെഡ്‌ലാമ്പും ഗ്രില്ലും വയോസിന് കരുത്ത് പകരുന്നു. ബ്ലാക്ക് ഫിനിഷ് നേടിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ വയോസിന്റെ സ്‌പോര്‍ടി മുഖത്തിലേക്കുള്ള സൂചനയാണ്.
അകത്തളവും പുതിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. നിലവില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും വയോസിന്റെ ഇന്ത്യന്‍ പതിപ്പിനെ ടൊയോട്ട നല്‍കുക എന്നാണ് സൂചന. 107 bhp കരുത്തേകുന്ന DOHC  16 വാല്‍വ് യൂണിറ്റില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുങ്ങും. പെട്രോള്‍ എഞ്ചിന് പുറമെ 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും വയോസില്‍ ടൊയോട്ട അവതരിപ്പിക്കും. 87 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാകും. 7 ലക്ഷം മുതല്‍ 11 ലക്ഷം വരെയായിരിക്കും ഇതിന്റെ വില വരുന്നത്.

 

LIVE NEWS - ONLINE

  • 1
    1 min ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍