Saturday, January 19th, 2019

പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ഈ മാസം 18 ന്

ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ സെഡാന്റെ വില ടൊയോട്ട പ്രഖ്യാപിക്കുകയുള്ളൂ

Published On:Jan 7, 2019 | 10:09 am

ജനുവരി 18 -ന് എട്ടാം തലമുറ കാമ്രി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയിലെത്തും. കഴിഞ്ഞവര്‍ഷം നടന്ന പാരിസ് മോട്ടോര്‍ ഷോയിലാണ് പുത്തന്‍ കാമ്രി ഹൈബ്രിഡിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ആദ്യം കാഴ്ച്ചവെച്ചത്. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയെല്ലാം 2019 കാമ്രി ഹൈബ്രിഡിന്റെ വിശേഷങ്ങളാണ്.
കാമ്രി ഹൈബ്രിഡിലുള്ള 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 176 bhp കരുത്തും 221 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 88 kW ശേഷിയുള്ള വൈദ്യുത മോട്ടോര്‍ കരുത്തുത്പാദനം 208 bhp ആയി ഉയര്‍ത്തും. ഏഴു സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഏഴു നിറങ്ങളില്‍ കാമ്രി ഹൈബ്രിഡ് വില്‍പ്പനയ്ക്കെത്തും. ആറ്റിറ്റിയൂഡ് ബ്ലാക്, ഗ്രാഫൈറ്റ്, ബേര്‍ണിംഗ് ബ്ലാക്, സില്‍വര്‍, ഫാന്റം ബ്രൗണ്‍, പേള്‍ വൈറ്റ് പ്രീമിയം, റെഡ് മിക്ക നിറങ്ങള്‍ സെഡാനില്‍ തിരഞ്ഞെടുക്കാനാവും. ലെക്സസ് ES സെഡാന്‍ ഉപയോഗിക്കുന്നത് ഇതേ പ്ലാറ്റ്‌ഫോം തന്നെ. ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ സെഡാന്റെ വില ടൊയോട്ട പ്രഖ്യാപിക്കുകയുള്ളൂ.

LIVE NEWS - ONLINE

  • 1
    39 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു