Saturday, January 19th, 2019

രണ്ട് ബിഎംഡബ്ല്യു വാഹനങ്ങള്‍ സ്വന്തമാക്കി ടൊവിനോ

ഒന്നരക്കോടിയുടെകാറും മൂന്നര ലക്ഷത്തിന്റെ ബൈക്കും സ്വന്തമാക്കിയത്

Published On:Jan 5, 2019 | 9:04 am

ബിഎംഡബ്ല്യു നിരയിലെ പുതിയ രണ്ട് വാഹനങ്ങള്‍ സ്വന്തമാക്കി ടൊവിനോ തോമസ്. സ്വപ്നം യാഥാര്‍ഥ്യമായി എന്ന അടിക്കുറിപ്പോടെ രണ്ട് വാഹനങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കിവെച്ചിട്ടുണ്ട്. ആഡംബര സെഡാന്‍ സെവന്‍ സീരീസും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ G310GS അഡ്വഞ്ചര്‍ ബൈക്കുമാണ് ടൊവിനോ സ്വന്തമാക്കിയത്. ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സെവന്‍ സീരീസ് നിരയിലെ ഡീസല്‍ 730 Ld M സ്പോര്‍ട്ട് വകഭേദമാണ് ടൊവിനോ സ്വന്തമാക്കിയത്. ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലെ ഏറ്റവും ചെറിയ ബൈക്കായ G310GS മോഡലിന് മൂന്നര ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
4000 ആര്‍പിഎമ്മില്‍ 262 bhp പവറും 2000 ആര്‍പിഎമ്മില്‍ 620 Nm torqum 2993 സിസി ഡീസല്‍ എന്‍ജിനാണ് ഈ സെവന്‍ സീരീസ് എം സ്പോര്‍ട്ടിന് കരുത്തേകുന്നത്. ബിഎംഡബ്ല്യു നിരയിലെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്കായ G 310 GS-ല്‍ 34 bhp പവറും 28 Nm torqum നല്‍കുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    2 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു