Saturday, February 23rd, 2019

തോഷിബ ലാപ്‌ടോപകള്‍ പുതിയ 4 സീരീസുകളില്‍

ജാപ്പനീസ് കമ്പനിയായ തോഷിബ നാലു പുതിയ സീരീസ് ലാപ്‌ടോപുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. പെര്‍ഫോമന്‍സിലും വിലയിലും കാഴ്ചയിലും ആകര്‍ഷകമായ രീതിയിലാണ് പുതിയ 4 സീരീസുകളിലായി 18 വേരിയന്റ ലാപ്‌ടോപുകള്‍ എത്തിയിരിക്കുന്നത്. സാറ്റലൈറ്റ് പി. സീരീസ്, എസ്. സീരീസ്, എല്‍. സീരീസ്, സി സീരീസ് എന്നിങ്ങനെയാണു നാലു മോഡലുകള്‍. ഇതില്‍ പി. സീരീസില്‍ 2 വേരിയന്റുകളാണ് ഉള്ളത്. എസ്. സീരീസില്‍ ഒന്ന് എല്‍ സീരീസില്‍ രണ്ട് സി സീരീസില്‍ 13. സാറ്റലൈറ്റ് സി സീരിസില്‍ ടച്ച് സ്‌ക്രീനുമുണ്ട്. സാറ്റലൈറ്റ് പി. … Continue reading "തോഷിബ ലാപ്‌ടോപകള്‍ പുതിയ 4 സീരീസുകളില്‍"

Published On:Jul 27, 2013 | 12:16 pm

ജാപ്പനീസ് കമ്പനിയായ തോഷിബ നാലു പുതിയ സീരീസ് ലാപ്‌ടോപുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. പെര്‍ഫോമന്‍സിലും വിലയിലും കാഴ്ചയിലും ആകര്‍ഷകമായ രീതിയിലാണ് പുതിയ 4 സീരീസുകളിലായി 18 വേരിയന്റ ലാപ്‌ടോപുകള്‍ എത്തിയിരിക്കുന്നത്. സാറ്റലൈറ്റ് പി. സീരീസ്, എസ്. സീരീസ്, എല്‍. സീരീസ്, സി സീരീസ് എന്നിങ്ങനെയാണു നാലു മോഡലുകള്‍. ഇതില്‍ പി. സീരീസില്‍ 2 വേരിയന്റുകളാണ് ഉള്ളത്. എസ്. സീരീസില്‍ ഒന്ന് എല്‍ സീരീസില്‍ രണ്ട് സി സീരീസില്‍ 13. സാറ്റലൈറ്റ് സി സീരിസില്‍ ടച്ച് സ്‌ക്രീനുമുണ്ട്.

സാറ്റലൈറ്റ് പി. സീരീസ്
സാറ്റലൈറ്റ് പി 50 ന് 15.6 ഇഞ്ച് എച്ച് ഡി ക്ലിയര്‍ സൂപ്പര്‍ വ്യൂ എല്‍ ഇ ഡി ഡിസ്‌പ്ലെയും ഇന്‍ടെല്‍ കോര്‍ ഐ33227യു 1.9 ജി.എച്ച് ഇസെഡ് പ്രൊസസറുമാണുള്ളത്. 4 ജി ബി ഡിഡിആര്‍ റാം 16 ജി ബി വരെ ഉപയോഗിക്കാം. 39,831 രൂപമുതല്‍ 47,117 രൂപവരെയാണ് വില.

സാറ്റലൈറ്റ് എസ് സീരീസ്
മെറ്റാലിക് ഐസ് സില്‍വര്‍ ഫിനിഷിംങ്ങോടുകൂടി വരുന്ന എസ് സീരീസിന് 15.6 ഇഞ്ച് എച്ച് ഡി ക്ലിയര്‍ സൂപ്പര്‍ വ്യൂ എല്‍ ഇ ഡി ബാക്ക് ലൈറ്റ് ഡിസ്‌പ്ലെയും 24 എം എം വീതിയുമാണുള്ളത്. ഇന്റെല്‍ കോര്‍ ഐ53337 യു പ്രൊസസറുള്ള ലാപ്‌ടോപിന് 8എക്‌സ് ഡി വി ഡി ഒപ്റ്റിക്കല്‍ െ്രെഡവുമുണ്ട്. വില 37,961 രൂപ.

സാറ്റലൈറ്റ് എല്‍ സീരീസ്
യുവാക്കളെ ഉദ്ദേശിച്ചുള്ളതാണ് എല്‍ സീരീസ്. 14 ഇഞ്ച് എച്ച് ഡി ക്ലിയര്‍ സൂപ്പര്‍വ്യൂ എല്‍ ഇ ഡി ഡിസ്‌പ്ലെയുള്ള ലാപ്‌ടോപിന് രണ്ടു വേരിയന്റുകളാണ് ഉള്ളത്. ഇന്റെല്‍ കോര്‍ ഐ53337യു പ്രൊസസറോടു കൂടിയ സില്‍കി ബ്ലു വേരിയന്റും ഇന്റെല്‍ കോര്‍ ഐ33227 യു പ്രൊസസറോടു കൂടിയ വൈറ്റ് പേള്‍ വേരിയന്റുകളാണുള്ളത്. 4 ജി ബി റാം 16 ജിബി വരെ ഉപയോഗിക്കാം. 24 എം എം വീതിയുള്ള ലാപ്‌ടോപിന് 38,706 രൂപയും 47,909 രൂപയുമാണ് രണ്ടു വേരിയന്റുകള്‍ക്കും വില.

സാറ്റലൈറ്റ് സി സീരീസ്
ടച്ച് സ്‌ക്രീനോടു കൂടിയ സി സീരീസ് പ്രീമിയം ഗ്ലോസി ബ്ലാക്ക്, സില്‍വര്‍, വൈറ്റ് പേള്‍ തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. 15.6 ഇഞ്ച് സ്‌ക്രീന്‍ സൈസ്, മള്‍ടി ടച്ച് പാഡ് എന്നിവയുള്ള ഈ മോഡലിന് 24,000 രൂപയാണ് വില.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    9 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    12 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    13 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    15 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    17 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    17 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം