Tuesday, September 25th, 2018

ഇസ്തിരിപ്പെട്ടിക്ക് അടിയിലെ കറുത്ത നിറം മാറ്റാന്‍ ടൂത്ത്‌പേസ്റ്റ്

ടൂത്ത് പേസ്റ്റുകള്‍ പല്ലു വൃത്തിയാക്കാന്‍ മാത്രമല്ല വീട് വൃത്തിയാക്കാനും ഉപയോഗിക്കാം

Published On:Aug 27, 2018 | 8:28 am

ടൂത്ത് പേസ്റ്റുകള്‍ പല്ലു വൃത്തിയാക്കാന്‍ മാത്രമല്ല വീട്ടിലെ മറ്റു പല പൊടിക്കൈകള്‍ക്കും ഉപയോഗിക്കാം.
സിങ്കിലും ടോയ്ലറ്റിലുമെല്ലാം കാണുന്ന കറുത്ത പാടുകള്‍ സാധാരണ ക്ലീനിങ് പ്രോഡക്ട്സ് കൊണ്ട് പലപ്പോഴും പോകാറില്ല. ഇത്തരത്തിലുള്ള കറ കളയാന്‍ അല്പം ടൂത്ത്പേസ്റ്റ് പഴയ ടൂത്ത് ബ്രഷില്‍ എടുത്തു കറയില്‍ നന്നായി ഉരയ്ക്കുക. ശേഷം വെള്ളം കൊണ്ട് കഴുകി കളയാം.
ഫോണിന്റെ ചില്ലില്‍ സ്‌ക്രാച്ചസ് വീഴുന്നത് സാധാരണമാണ്. ഇത് പരിഹരിക്കാന്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. അല്പം ടൂത്ത്പേസ്റ്റ് പഞ്ഞിയില്‍ പുരട്ടി സ്‌ക്രാച്ചുള്ള ഭാഗത്ത് വട്ടത്തില്‍ പുരട്ടി തുടച്ചെടുത്താല്‍ മതി.
ഇസ്തിരിപ്പെട്ടിക്ക് അടിയില്‍ കറുത്ത നിറം രൂപപ്പെടുന്നത് സാധാരണമാണ്. ഇതൊഴിവാക്കാന്‍ ഇസ്തിരിപ്പെട്ടിയില്‍ അല്പം ടൂത്ത്പേസ്റ്റ് തേച്ച് കുറച്ച് നേരം വച്ചിരുന്നതിന് ശേഷം ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കാം
ചവിട്ടിയില്‍ കറ വീണ ഭാഗത്ത് അല്പം ടൂത്ത്പേസ്റ്റ് പുരട്ടി വച്ച് അഞ്ച് മിനിട്ടിന് ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചെടുത്താല്‍ മതി.

LIVE NEWS - ONLINE

  • 1
    5 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    7 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    8 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു