Saturday, November 17th, 2018

പല്ലു വേദനയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ

വെള്ളരിക്ക പല്ലുവേദന ശമിപ്പിക്കാന്‍ സാഹിയിക്കുന്നു

Published On:Aug 29, 2018 | 9:21 am

പല്ലുവേദന കാരണം കഷ്ടപ്പെടുന്നവര്‍ക്ക് പ്രകൃതിദത്തമായ രീതിയില്‍ പല്ലുവേദന ഭേദമാക്കാം. എങ്ങനെയെന്നോ?
ശരീരത്തിന് ആരോഗ്യകരമായ ഗ്രീന്‍ ടീ പല്ലിനും ഗുണം ചെയ്യുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ടാണിക്ക്, കാറ്റെച്ചിന്‍, ഫ്‌ലോറല്‍ എന്നിവ പല്ലിന്റെ ഉറപ്പ് വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു. കഴുകി വൃത്തിയാക്കിയ ഗ്രീന്‍ ടീ ഇലകള്‍ 5 മിനിറ്റ് നേരം ചവയ്ക്കുക.
വെള്ളരിക്ക പല്ലുവേദന ശമിപ്പിക്കാന്‍ സാഹിയിക്കുന്നു. വെള്ളരിക്ക തണുത്തതായതിനാല്‍ അത് വായിലെ വേദനയുള്ള ഭാഗങ്ങളെ ശാന്തമാക്കുന്നു. വെള്ളരിക്ക കഷണങ്ങളായി അരിഞ്ഞിട്ട് അവ ചവച്ച് കഴിക്കുക. വേണമെങ്കില്‍ കുറച്ച് ഉപ്പും ചേര്‍ക്കാം.
ചൂടുള്ള ഉപ്പുവെളത്തില്‍ വായ കഴുകുക. പല്ലുവേദന ശമിപ്പിക്കുവാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണിത്.
നല്ല പച്ച പേരയില പല്ലുവേദന ഭേദമാക്കുവാന്‍ സഹായിക്കുന്നു. വേദനയുള്ള പല്ലിന്റെ ഭാഗം വച്ച് വൃത്തിയായി കഴുകിയ പേരയില ചവയ്ക്കുക.
കുന്തിരിക്കം പല്ലുവേദനയ്ക്ക് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇതിനായി കുന്തിരിക്കപ്പൊടി വെള്ളത്തില്‍ 30 മിനിറ്റു നേരം കലക്കി വച്ചതിനുശേഷം ആ വെള്ളം ഉപയോഗിച്ച് വായ നന്നായി കഴുകുക. ഇത് ദിവസത്തില്‍ 5-6 പ്രാവശ്യം ചെയ്യണം.

LIVE NEWS - ONLINE

  • 1
    5 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    7 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    11 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    12 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    13 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    15 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    18 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    20 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    20 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍