Saturday, September 23rd, 2017

തൊണ്ട വേദനയെ അവഗണിക്കരുത്

      ടേണ്‍സിലൈറ്റിസ്… അഥവ തൊണ്ട വേദന പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന രോഗമാണ് …തൊണ്ടയില്‍ വേദന അനുഭവപ്പെടുന്നതിനാലാണ് ഇതിന് തൊണ്ട വേദന എന്ന് പറയുന്നത്. മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലകുള്‍. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ‘താലുഗ്രന്ഥി’ എന്നാണ് ടോണ്‍സിലുകളെ പറയുക. തൊണ്ടയില്‍ നാവിന്റെ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിന്റെ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. മുട്ടയുടെ ആകൃതിയാണ് ഈ ഗ്രന്ഥികള്‍ക്ക്. ചില ഗുരുതരരോഗങ്ങളുടെ പ്രധാന ലക്ഷണമായും തൊണ്ടവേദന … Continue reading "തൊണ്ട വേദനയെ അവഗണിക്കരുത്"

Published On:Oct 17, 2016 | 9:54 am

tonsillitis-full-image

 

 

 
ടേണ്‍സിലൈറ്റിസ്… അഥവ തൊണ്ട വേദന പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന രോഗമാണ് …തൊണ്ടയില്‍ വേദന അനുഭവപ്പെടുന്നതിനാലാണ് ഇതിന് തൊണ്ട വേദന എന്ന് പറയുന്നത്.
മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലകുള്‍. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ‘താലുഗ്രന്ഥി’ എന്നാണ് ടോണ്‍സിലുകളെ പറയുക. തൊണ്ടയില്‍ നാവിന്റെ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിന്റെ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. മുട്ടയുടെ ആകൃതിയാണ് ഈ ഗ്രന്ഥികള്‍ക്ക്.
ചില ഗുരുതരരോഗങ്ങളുടെ പ്രധാന ലക്ഷണമായും തൊണ്ടവേദന വരാറുണ്ട്. തൊണ്ടയുടെ ഒരുഭാഗത്ത് മാത്രമായുണ്ടാകുന്ന വേദനയെ ഗൗരവമായി കാണണം, പ്രത്യേകിച്ച് മുതിര്‍ന്നവര്‍. അര്‍ബുദമല്‌ളെന്ന് പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. ആവര്‍ത്തിച്ചുള്ള ടോണ്‍സിലൈറ്റിസും ശ്രദ്ധയോടെ കാണണം.
ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്. മുതിര്‍ന്നവരില്‍ ‘തുണ്ഡികേരി’ എന്നും ശിശുക്കളില്‍ ‘താലുകണ്ഡകം’ എന്ന പേരും ടോണ്‍സിലൈറ്റിസിനുണ്ട്.
ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയില്‍ ശ്രദ്ധയില്‍പ്പെടാതെയിരിക്കുന്ന ടോണ്‍സിലുകള്‍ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും.
ടോണ്‍സിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനില്‍ക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം. വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്. ശരീരത്തിന്റെ അകത്തും പുറത്തും അണുബാധക്കനുകൂലമായ സാഹചര്യം ഒരുങ്ങുന്നതോടെ രോഗം എളുപ്പം പിടിപെടുന്നു. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടി അണുബാധക്കിടയാക്കും.
ടോണ്‍സിലൈറ്റിസ് പടരുന്ന രോഗമാണ്. രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പരക്കാനിടയാക്കും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലത്തെും. വായുവിലൂടെയും കൈകള്‍ വഴി അന്നപഥത്തിലൂടെയും അടുത്തിടപെടുമ്പോള്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നു.
പനി, ശരീരവേദന, ക്ഷീണം, ഇവക്കൊപ്പം ഉണ്ടാകുന്ന ശക്തിയായ തൊണ്ടവേദന, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്
ടോണ്‍സിലുകളില്‍ ചുവപ്പ്, പഴുപ്പ്, കഴുത്തിലെ കഴലകളില്‍ വീക്കവും വേദനയും, ചെവിവേദന
ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ സ്ഥിരമായി ഒരു തടിപ്പ് കാണാറുണ്ട്. അണുബാധയുള്ളപ്പോള്‍ തടിപ്പില്‍ തൊട്ടാല്‍ വേദന ഉണ്ടാകും.
തുടക്കത്തില്‍ തന്നെ ചികില്‍സിച്ച് മാറ്റുന്നതാണ് ഉത്തമം. ടോണ്‍സിലൈറ്റിസിന് ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും നല്ല ചികിത്സ തന്നെയുണ്ട്.

LIVE NEWS - ONLINE

  • 1
    26 mins ago

    രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ഹിമാചല്‍ പ്രദേശിന് സ്വന്തം

  • 2
    43 mins ago

    സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

  • 3
    1 hour ago

    തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് ഹസ്സന്‍

  • 4
    1 hour ago

    ട്രംപും കിംമ്മും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെന്ന് റഷ്യ

  • 5
    2 hours ago

    നോക്കിയ 8 സെപ്തംബര്‍ 26 ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്

  • 6
    2 hours ago

    സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

  • 7
    2 hours ago

    ട്രംപും കിംമ്മും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെന്ന് റഷ്യ

  • 8
    2 hours ago

    ലോകം ഇവളെ ‘നങ്ങേലി’ എന്ന് വിളിക്കും

  • 9
    13 hours ago

    പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍: പുതിയ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍