Wednesday, April 24th, 2019

ടോമിന്‍ ജെ.തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനെന്ന് ഹൈക്കോടതി

        കൊച്ചി: നിരവധി ആരോപണങ്ങള്‍ നേരിടുന്ന ടോമിന്‍ ജെ.തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനാണെന്ന് ഹൈക്കോടതി. പോലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എ.ഡി.ജി.പിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. സെന്‍കുമാര്‍ വിരമിക്കുന്നത് കാത്തിരിക്കുകയാണോ സര്‍ക്കാരെന്നും കോടതി രൂക്ഷമായ ഭാഷയില്‍ ചോദിച്ചു. തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ നിലപാട് അറിയാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സെന്‍കുമാര്‍ ചുമതലയേല്‍ക്കും മുമ്പ് തച്ചങ്കരിയെ നിയമിച്ചതടക്കം പോലീസ് … Continue reading "ടോമിന്‍ ജെ.തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനെന്ന് ഹൈക്കോടതി"

Published On:Jun 22, 2017 | 3:14 pm

tomin thachankary full

 

 

 

 
കൊച്ചി: നിരവധി ആരോപണങ്ങള്‍ നേരിടുന്ന ടോമിന്‍ ജെ.തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനാണെന്ന് ഹൈക്കോടതി. പോലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എ.ഡി.ജി.പിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. സെന്‍കുമാര്‍ വിരമിക്കുന്നത് കാത്തിരിക്കുകയാണോ സര്‍ക്കാരെന്നും കോടതി രൂക്ഷമായ ഭാഷയില്‍ ചോദിച്ചു. തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ നിലപാട് അറിയാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
സെന്‍കുമാര്‍ ചുമതലയേല്‍ക്കും മുമ്പ് തച്ചങ്കരിയെ നിയമിച്ചതടക്കം പോലീസ് സേനയില്‍ സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങളെ ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. തച്ചങ്കരിയുടെ ധാര്‍മ്മികതയടക്കം ചോദ്യം ചെയ്യുന്ന ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ചില കേസുകളില്‍ വകുപ്പു തല നടപടി പരിഗണനയിലാണെന്നും ഹര്‍ജിക്കാരന്‍ വിശദീകരിച്ചിരുന്നു. തച്ചങ്കരിക്കെതിരായ വസ്തുതകള്‍ പരിഗണിക്കാതെയാണ് പോലീസ് ആസ്ഥാനത്തു നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    34 mins ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 2
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 3
    4 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 4
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 5
    6 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 6
    6 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 7
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 8
    10 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 9
    10 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍