Thursday, September 20th, 2018

തക്കാളി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

നിരവധി ധാതുക്കളുടെയും ജീവകങ്ങളുടെയും നല്ലൊരു സ്രോതസ്സുംകൂടിയാണ് തക്കാളി

Published On:May 4, 2018 | 7:57 am

ചര്‍മ്മത്തിനും, ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് തക്കാളി. സാധാരണ കറികളലില്‍ ഇട്ട് തക്കാളി കഴിക്കുമെങ്കിലും, വെറിതെ കഴിക്കുന്നതും നല്ലതാണ്. അല്ലെങ്കില്‍ ജ്യൂസാക്കി കുടിക്കുകയും ചെയ്യാം. തക്കാളിയുടെ 95 ശതമാനവും ജലമാണ്. കാര്‍ബോഹൈഡ്രേറ്റും, മാംസ്യവും കൊഴുപ്പും എല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ധാതുക്കളുടെയും ജീവകങ്ങളുടെയും നല്ലൊരു സ്രോതസ്സുംകൂടിയാണ് തക്കാളി. തക്കാളി ആരോഗ്യപരമായി പല കാര്യത്തിനും ഗുണം ചെയ്യു്‌നു. തക്കാളിയിലെ ബീറ്റാ കാരോട്ടിനില്‍നിന്നും ലഭിക്കുന്ന നിരോക്സീകാരിയായ ജീവകം എ, നേത്രരോഗങ്ങളെ ഭേദമാക്കുവാന്‍ സഹായിക്കുന്ന ഘടകമാണ്. ജീവകം എ. യുടെ അഭാവം കാരണമായും സ്വതന്ത്രകണങ്ങള്‍ കാരണമായുമാണ് നിശാന്ധത, റെറ്റിനയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ തക്കാളി കാഴ്ചയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നു.
തക്കാളിയില്‍ കാണപ്പെടുന്ന നാരുഘടകങ്ങള്‍ ദഹനേന്ദ്രിയ പേശികളുടെ പെരിസ്റ്റാള്‍ട്ടിക് ചലനത്തെ ക്രമീകരിക്കുന്നതിലൂടെ കൂടുതല്‍ ദഹനരസം ഉല്പാദിപ്പിക്കപ്പെടാന്‍ സഹായിക്കുന്നു. ഇത് ദഹനപ്രക്രിയ ആരോഗ്യകരമായി നടക്കാന്‍ സഹായിക്കുന്നു. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായതാണ് തക്കാളി. ഇത് കഴിക്കുക മാത്രമല്ല, ചര്‍മ്മത്തില്‍ പുരട്ടുന്നതും ഏറെ ഗുണം ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കാനും, കരുവാളിപ്പ് ഇല്ലാതാക്കാനും തക്കാളി നല്ലതാണ്. ചര്‍മ്മത്തില്‍ സ്‌ക്രബ് ആയി ഉപയോഗിക്കുകയാണെങ്കില്‍ മൃതകോശങ്ങളെ നീക്കംചെയ്ത് മിനുസ്സമാര്‍ന്ന ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്നു. താക്കാളിയുടെ വിത്തില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനും ക്ലോറോജെനിക് അമ്ലവും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുവാനും. ഇങ്ങനെ രക്തം കട്ടപിടിക്കുന്നതിനെ തക്കാളിക്ക് തടയുവാന്‍ കഴിയും. തക്കാളി വിത്തില്‍ അടങ്ങിയ ഘടകങ്ങളാണ് രക്തം കട്ടിയാകുന്നതിനെ തടയുന്നത്.

LIVE NEWS - ONLINE

  • 1
    22 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    1 hour ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    4 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    4 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    6 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    7 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    7 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    8 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    8 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല