Wednesday, May 22nd, 2019

സ്വാദിഷ്ടമായ തക്കാളി അച്ചാര്‍ തയ്യാറാക്കാം

തക്കാളി കറി, തക്കാളി ചോറ്, നമ്മള്‍ കഴിച്ചിട്ടുണ്ട്. മാത്രമല്ല ഏത് കറിയിലും തക്കാളി പ്രധാനമാണ്

Published On:Apr 26, 2019 | 10:43 am

തക്കാളി കറി, തക്കാളി ചോറ്, നമ്മള്‍ കഴിച്ചിട്ടുണ്ട്. മാത്രമല്ല ഏത് കറിയിലും തക്കാളി പ്രധാനമാണ്. എന്നാല്‍ തക്കാളി അച്ചാര്‍ കഴിച്ചിട്ടുണ്ടോ? മറ്റ് അച്ചാര്‍ പോലെ തന്നെ ഏറെ രുചികരമാണ് തക്കാളി അച്ചാര്‍.
തയ്യാറാക്കുന്ന വിധം
നല്ല പഴുത്ത തക്കാളി അച്ചാറിനായി ഉപയോഗിക്കാം. ഓരോ തക്കാളി മുറിച്ച് ഉപ്പ്, മുളകുപൊടി ആവശ്യത്തിനു ചേര്‍ത്ത് വെയിലില്‍ വെച്ച് അഞ്ചു ദിവസം നന്നായി ഉണക്കുക. ചൂടാക്കിയ എണ്ണയില്‍ കടുക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി മൂത്തശേഷം മുളകുപൊടി ചേര്‍ത്ത് കരിയാതെ ഇളക്കി വാങ്ങിവെക്കുക. തയ്യാറാക്കിവെച്ച തക്കാളിയില്‍ കുരുമുളക്, കടുക്, അയമോദകം ഇവ പൊടിച്ചതും പാകത്തിനുപ്പും ചേര്‍ത്ത് മുമ്പ് തയ്യാറാക്കി വെച്ചിരിക്കുന്ന എണ്ണയിലിട്ട് ഇളക്കുക. കരിയാതെയും അടിക്കു പിടിക്കാതെയും നോക്കണം. തിളപ്പിച്ച വിനാഗിരി ഇതില്‍ ഒഴിക്കണം. തണുത്തശേഷം കുപ്പിയിലാക്കാം.

LIVE NEWS - ONLINE

  • 1
    12 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്