Saturday, July 20th, 2019

കള്ളിന് കടുത്ത ക്ഷാമം

    കൂട്ടുപുഴ: ബിയര്‍- വൈന്‍ പാര്‍ലറുകളും മദ്യക്കടകളും അടച്ച സാഹചര്യത്തില്‍ കള്ളുഷാപ്പുകളില്‍ കള്ളിന് കടുത്ത ക്ഷാമം. ക്ഷാമത്തെ മറികടക്കാന്‍ കൃത്രിമ കള്ളും നിര്‍മിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എക്‌സൈസ് കമ്മീഷണറുടെ കര്‍ശന നിര്‍ദേശം. കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അതിര്‍ ത്തികളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കള്ളുവണ്ടികള്‍ പരിശോധിച്ചതിന് ശേഷമാണ് കള്ളുഷാപ്പിലേക്ക് വിടുന്നത്. കൂടാതെ ഷാപ്പുകള്‍ തോറുമുള്ള പരിശോധനയും നടന്നുവരുന്നുണ്ട്. പാലക്കാട്ട് നിന്നുമാണ് ഏറ്റവുമധികം കള്ള് സംസ്ഥാനത്തെ ഷാപ്പുകളിലെത്തുന്നത്. കടുത്തവരള്‍ച്ച കാരണം പാലക്കാട് കള്ളുല്‍പ്പാദനം കുറഞ്ഞു. അവിടെ നിന്ന് വരുന്ന … Continue reading "കള്ളിന് കടുത്ത ക്ഷാമം"

Published On:Apr 19, 2017 | 1:29 pm

Toddy Shop Full Image 0101

 

 
കൂട്ടുപുഴ: ബിയര്‍- വൈന്‍ പാര്‍ലറുകളും മദ്യക്കടകളും അടച്ച സാഹചര്യത്തില്‍ കള്ളുഷാപ്പുകളില്‍ കള്ളിന് കടുത്ത ക്ഷാമം. ക്ഷാമത്തെ മറികടക്കാന്‍ കൃത്രിമ കള്ളും നിര്‍മിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എക്‌സൈസ് കമ്മീഷണറുടെ കര്‍ശന നിര്‍ദേശം. കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അതിര്‍ ത്തികളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കള്ളുവണ്ടികള്‍ പരിശോധിച്ചതിന് ശേഷമാണ് കള്ളുഷാപ്പിലേക്ക് വിടുന്നത്.
കൂടാതെ ഷാപ്പുകള്‍ തോറുമുള്ള പരിശോധനയും നടന്നുവരുന്നുണ്ട്. പാലക്കാട്ട് നിന്നുമാണ് ഏറ്റവുമധികം കള്ള് സംസ്ഥാനത്തെ ഷാപ്പുകളിലെത്തുന്നത്. കടുത്തവരള്‍ച്ച കാരണം പാലക്കാട് കള്ളുല്‍പ്പാദനം കുറഞ്ഞു. അവിടെ നിന്ന് വരുന്ന കള്ളിന്റെ അളവില്‍ ഗണ്യമായ കുറവാണുള്ളത്. ഇത്മറി കടക്കാന്‍ കള്ളില്‍ മായം ചേര്‍ക്കുമെന്ന നിഗമനത്തിലാണ് എക്‌സൈസ് വകുപ്പ് കര്‍ശന പരിശോധനക്കിറങ്ങിയിരിക്കുന്നത്. എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷല്‍ സ്‌ക്വാഡും ഓരോ ജില്ലകളിലെയും സ്‌ക്വാഡുകളും പരിശോധനക്ക് രംഗത്തുണ്ട്. മദ്യഷാപ്പുകള്‍ പലയിടത്തും ഇല്ലാത്തതിനാല്‍ കള്ളുതേടി നിരവധി പേരാണ് എത്തുന്നത്. എന്നാലിപ്പോള്‍ കള്ള് തികയാത്ത അവസ്ഥയാണ്. മറ്റ് ജില്ലകളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ കള്ളുനിറച്ച വണ്ടികളുടെ രേഖകള്‍ പരിശോധിച്ചു. കള്ളിന്റെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്.
ഓരോ ഷാപ്പിലും ഇത്രലിറ്റര്‍ കള്ള് മാത്രമെ വില്‍ക്കാവൂ എന്ന നിബന്ധനയുണ്ട്. അതിനപ്പുറത്ത് വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. കളള് തീര്‍ന്നതിന് ശേഷം പലരും ഷാപ്പുകളില്‍ ഭക്ഷണമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ആഡംബര വാഹനങ്ങളില്‍ സ്പിരിറ്റ് കടത്താന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് എക്‌സൈസ് സംഘം അത്തരം വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
മദ്യവില്‍പ്പനശാലകളിലെ തിരക്ക് മുതലെടുത്ത് കൂടുതല്‍ മദ്യം വാങ്ങി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.

LIVE NEWS - ONLINE

 • 1
  12 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  13 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  15 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  16 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  20 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  20 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  20 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  20 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  21 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം