Wednesday, February 21st, 2018

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നാട് കീഴടക്കുന്നു

നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ വിവിധ ജില്ലകളിലെത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എക്‌സൈസ് വകുപ്പ് അധികൃതരുടെ കണ്ണ് വെട്ടിച്ച് എത്തുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വഴി യുവക്കളെ ലഹരിക്കടിമയാക്കുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞദിവസം ആഡംബര കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് വിദ്യാര്‍തഥികളെ മയ്യിലില്‍ വെച്ച് പോലീസ് പിടികൂടി. 50 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം ജില്ലയില്‍ രജിസ്‌ട്രേഷനുള്ള ആഡംബര കാറിന്റെ … Continue reading "നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നാട് കീഴടക്കുന്നു"

Published On:Sep 8, 2017 | 3:20 pm

നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ വിവിധ ജില്ലകളിലെത്തുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എക്‌സൈസ് വകുപ്പ് അധികൃതരുടെ കണ്ണ് വെട്ടിച്ച് എത്തുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വഴി യുവക്കളെ ലഹരിക്കടിമയാക്കുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
കഴിഞ്ഞദിവസം ആഡംബര കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് വിദ്യാര്‍തഥികളെ മയ്യിലില്‍ വെച്ച് പോലീസ് പിടികൂടി. 50 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം ജില്ലയില്‍ രജിസ്‌ട്രേഷനുള്ള ആഡംബര കാറിന്റെ രഹസ്യ അറകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ഇവര്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ഇവ വില്‍പന നടത്തി ആഡംബര ജീവിതം നയിച്ചുവരികയാണ്. പുതിയതെരുവില്‍ കഴിഞ്ഞമാസം 13 കി.ഗ്രാം കഞ്ചാവുമായി ബൈക്ക് യാത്രക്കാരനെ പിടികൂടിയിരുന്നു. പുലര്‍ച്ചെ ഓണപറമ്പില്‍ വെച്ചാണ് വളപട്ടണം സ്വദേശിയായ യുവാവിനെ പിടികൂടിയത്. മംഗളുരു – കോയമ്പത്തൂര്‍ ഫാസ്റ്റ്പാസഞ്ചറില്‍ അനധികൃതമായി കടത്തുകയായിരുന്ന 31.5 കി.ഗ്രാം പാന്‍ മസാല പിടികൂടിയതും കഴിഞ്ഞമാസമാണ്. തലശ്ശേരിയില്‍ എത്തിയപ്പോഴാണ് ഇവ കണ്ടെടുത്തതെങ്കിലും ഇതിന്റെ ഉടമയെ കണ്ടെത്താനായില്ല.
നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ കോഴിക്കോട് നിന്നും 2 ലക്ഷം രൂപയുടെ നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ പോലീസ് പിടികൂടിയത് ബുധനാഴ്ചയാണ്. ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി എത്തിച്ചവയാണ് ഇതെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് നിന്നും 24895 കി.ഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്. ഇതിന് നാല് കോടിയോളം വില കണക്കാക്കുന്നു. സംസ്ഥാനത്തിലെ വിവിധ ജില്ലകളില്‍ നിന്നും അനധികൃതമായി എത്തിക്കുന്ന ഇത്തരം ലഹരിവസ്തുക്കള്‍ പിടികൂടുന്നത് ഇപ്പോഴും തുടരുന്നു.
അനധികൃതമായി ഇത്തരം വസ്തുക്കള്‍ സംസ്ഥാനത്ത് എത്തിച്ചതിന് 18528 പേരെ പിടികൂടിയിട്ടുണ്ട്. പക്ഷെ നിലവിലുള്ള നിയമങ്ങളുടെ ദൗര്‍ബല്യം കാരണം നിസാര പിഴ ഒടുക്കി ഇവരൊക്കെ രക്ഷപ്പെടുകയാണ്. 14 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ശിക്ഷ ലഭിക്കുന്നവര്‍ വളരെ വിരളമാണ്. നേരത്തെ തെക്കന്‍ ജില്ലകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ വടക്കന്‍ ജില്ലകളിലും വ്യാപകമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂരില്‍ നിന്ന് 1248 കിലോയും കാസര്‍കോട് നിന്ന് 2149 കിലോയും വയനാട് ജില്ലയില്‍ നിന്ന് 1370 കിലോയും കോഴിക്കോട് നിന്ന് 4738 കിലോയും കൊല്ലത്ത് നിന്ന് 3313 കിലോയും പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയതായാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കണ്ണൂരില്‍ നിന്ന് 555 പേരും കാസര്‍കോട് 1703 പേരും, വയനാട് 202 പേരും എക്‌സൈസ് വകുപ്പിന്റെ പിടിയിലായിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ പുകയില ഉല്‍പന്നങ്ങളുടെ വ്യാപ്തി എത്രയുണ്ടെന്ന് കണ്ടെത്താം. ആരോഗ്യ വകുപ്പിന്റെ എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്ന രീതിയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വിതരണം. വിതരണ ഏജന്റുമാര്‍ ഇതിനകം തന്നെ ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കര്‍ശനമായ വാഹന പരിശോധനകളിലൂടെയും കടുത്ത ശിക്ഷാ നടപടികളിലൂടെയും വിദ്യാലയാധികൃതരുടെ സഹകരണത്തോടെയും മാത്രമെ ഇവ നിയന്ത്രിക്കാന്‍ പറ്റൂ. ഇതിനായി എക്‌സൈസ് പോലീസ് വകുപ്പുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമ നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

 

LIVE NEWS - ONLINE

  • 1
    31 mins ago

    മാണിക്യ മലരിനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ

  • 2
    1 hour ago

    മുഖ്യമന്ത്രി സമാധാനയോഗം വിളിക്കണം: കെസി ജോസഫ്

  • 3
    2 hours ago

    കണ്ണൂരിലെ സമാധാന യോഗത്തില്‍ ബഹളം, കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

  • 4
    2 hours ago

    ഒഞ്ചിയത്തെ സി.പി.എം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍.എം.പി ധര്‍ണ

  • 5
    2 hours ago

    തലയെ ഇരുമ്പുകൂട്ടിലാക്കി!..ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ..

  • 6
    2 hours ago

    എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ അടുത്താഴ്ച എത്തും

  • 7
    2 hours ago

    തന്റെ അഴകളവുകളെ ഒരുപാടു പേര്‍ ആരാധിച്ചു

  • 8
    3 hours ago

    പിഎന്‍ബി തട്ടിപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

  • 9
    3 hours ago

    ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹത: കെ സുധാകരന്‍