Sunday, November 18th, 2018

ജീപ്പില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കൊല്ലം: തെന്മലയില്‍ വിവാഹസംഘമെന്നു തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളുമായി എത്തിയ ജീപ്പില്‍ നിന്ന് 5,000 കവര്‍ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാത്രി എട്ടിന് ആര്യങ്കാവ് എക്‌സൈസ് ചെക് പോസ്റ്റിലെ വാഹന പരിശോധനയിലാണ് ജീപ്പിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധി പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. ജീപ്പ് ഡ്രൈവര്‍ കഴുതുരുട്ടി ഈസ്ഫീല്‍ഡ് എസ്‌റ്റേറ്റ് മൂന്നാം ഡിവിഷനില്‍ ഇസക്കിരാജിനെ(41) പിടികൂടി. ഈ ജീപ്പില്‍ ഇതിനുമുന്‍പും ഇത്തരത്തില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നതായി വിവരമുണ്ടായിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. കിഴക്കന്‍ മേഖലയിലെ ചില സ്വകാര്യ … Continue reading "ജീപ്പില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി"

Published On:Jun 21, 2018 | 8:00 am

കൊല്ലം: തെന്മലയില്‍ വിവാഹസംഘമെന്നു തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളുമായി എത്തിയ ജീപ്പില്‍ നിന്ന് 5,000 കവര്‍ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാത്രി എട്ടിന് ആര്യങ്കാവ് എക്‌സൈസ് ചെക് പോസ്റ്റിലെ വാഹന പരിശോധനയിലാണ് ജീപ്പിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധി പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. ജീപ്പ് ഡ്രൈവര്‍ കഴുതുരുട്ടി ഈസ്ഫീല്‍ഡ് എസ്‌റ്റേറ്റ് മൂന്നാം ഡിവിഷനില്‍ ഇസക്കിരാജിനെ(41) പിടികൂടി. ഈ ജീപ്പില്‍ ഇതിനുമുന്‍പും ഇത്തരത്തില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നതായി വിവരമുണ്ടായിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. കിഴക്കന്‍ മേഖലയിലെ ചില സ്വകാര്യ വാഹനങ്ങള്‍ നിരന്തരം തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ കടത്തുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    10 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    14 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    16 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    16 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി