കാസര്‍കോട്: പുകയില ഉല്‍പ്പന്നങ്ങളുടെ വില്പന തടയുന്നതിന് പരിശോധന ശക്തമാക്കുന്നു. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ്സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല യോഗത്തിലാണ് തീരുമാനം. ഇതിനായി എ ഡി എമ്മിന്റെ നേതൃത്വത്തില്‍ ജില്ലാതല സ്ക്വാഡ് രൂപീകരിക്കും. പുകയില രഹിത കാസര്‍കോട് പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റേയും ഇതര വകുപ്പുകളുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ നടപടി സ്വീകരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടു വന്ന് വില്പന നടത്തുന്നത് തടയും. റവന്യൂ, … Continue reading "പുകയില ഉല്‍പ്പന്നങ്ങള്‍: പരിശോധന ശക്തമാക്കും"