Monday, November 19th, 2018

പുകയില പരസ്യം ഇനി വയനാട്ടില്‍ കാണില്ല

കല്‍പറ്റ: പുകയില പരസ്യം ഇനി വയനാട്ടില്‍ കാണില്ല. വയനാടിനെ പുകയില പരസ്യവിരുദ്ധ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ-പൊലീസ് വകുപ്പുകളും സന്നദ്ധ സംഘടനകളും കൂട്ടായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ 90% പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളും നീക്കം ചെയ്തു. വയനാടിനെ പുകയില നിയന്ത്രണത്തില്‍ മാതൃകാ ജില്ലയാക്കാന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പുകയിലരഹിത വയനാട് പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപകര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പു മേധാവികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കു പുകയില നിയന്ത്രണ നിയമത്തില്‍ പരിശീലനം … Continue reading "പുകയില പരസ്യം ഇനി വയനാട്ടില്‍ കാണില്ല"

Published On:Sep 14, 2013 | 3:09 pm

കല്‍പറ്റ: പുകയില പരസ്യം ഇനി വയനാട്ടില്‍ കാണില്ല. വയനാടിനെ പുകയില പരസ്യവിരുദ്ധ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ-പൊലീസ് വകുപ്പുകളും സന്നദ്ധ സംഘടനകളും കൂട്ടായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ 90% പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളും നീക്കം ചെയ്തു.
വയനാടിനെ പുകയില നിയന്ത്രണത്തില്‍ മാതൃകാ ജില്ലയാക്കാന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പുകയിലരഹിത വയനാട് പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപകര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പു മേധാവികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കു പുകയില നിയന്ത്രണ നിയമത്തില്‍ പരിശീലനം നല്‍കി. ൃ-പുകയില നിയന്ത്രണ നിയമം സെക്ഷന്‍ അഞ്ച് പ്രകാരം പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചതാണ്. എന്നാല്‍ പുകയില കമ്പനികളുടെ സമ്മര്‍ദങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വഴങ്ങി കടകളില്‍ പരസ്യ ബോര്‍ഡുകളും പോസ്റ്ററ്ററുകളും പുകയില ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. ഇതിനെതിരെ ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പ് മുഖേന കടകളില്‍ നോട്ടീസ് നല്‍കി.
വ്യാപാരികള്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടികളുമായി സഹകരിച്ചതോടെ ജില്ലയിലെ പരസ്യ ബോര്‍ഡുകളില്‍ ഗണ്യഭാഗവും നീക്കം ചെയ്യാനായിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 mins ago

    ഫിജിയില്‍ ശക്തമായ ഭൂചലനം

  • 2
    6 mins ago

    രണ്‍വീറും ദീപികയും തിരിച്ചെത്തി

  • 3
    8 mins ago

    മേരികോം ഫൈനലില്‍

  • 4
    2 hours ago

    പോലീസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ശശികല ശബരിമലയിലേക്ക്

  • 5
    16 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 6
    19 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 7
    23 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 8
    1 day ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 9
    1 day ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു