Wednesday, August 21st, 2019

വിജയസാധ്യതയില്‍ ആശങ്കയില്ല: ടി.എന്‍ പ്രതാപന്‍

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നതിന്റെ ഇര താനാണ്.

Published On:May 15, 2019 | 11:08 am

തൃശൂര്‍: തൃശൂരിലെ വിജയസാധ്യതയില്‍ ആശങ്കയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. 25,000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് വിജയിക്കും. ബി.ജെ.പിക്ക് മൂന്നാം സ്ഥാനം മാത്രമെ ലഭിക്കുകയുള്ളൂവെന്നും പ്രതാപന്‍ പറഞ്ഞു.
തൃശൂരില്‍ വിജയ സാധ്യതയില്ലെന്ന് കെ.പി.സി.സി നേതൃയോഗത്തില്‍ ടി.എന്‍. പ്രതാപന്‍ ആശങ്ക പ്രകടിപ്പിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഹിന്ദു വോട്ടില്‍ അടിയൊഴുക്കുണ്ടായി എന്നും സുരേഷ് ഗോപി വരികയും തുടക്കത്തില്‍തന്നെ ശബരിമല വിഷയം ചര്‍ച്ചയാക്കുകയും ചെയ്തത് ഹിന്ദു വോട്ടില്‍ മാറ്റിമറിച്ചിലുകള്‍ ഉണ്ടാക്കി എന്നും പ്രതാപന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നതിന്റെ ഇര താനാണ്. അദ്ദേഹം വന്നതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍നിന്ന് വയനാട്ടിലേക്ക് പോയത്. അല്ലായിരുന്നെങ്കില്‍ ഒന്നരലക്ഷം വോട്ട് ഭൂരിപക്ഷത്തിന് താന്‍ വിജയിക്കുമെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുന്നുവെന്നും മാധ്യമങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും പ്രതാപന്‍ വ്യക്തമാക്കി. തൃശൂര്‍ മാത്രമല്ല, ആലത്തൂരും ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    17 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    17 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു