Wednesday, January 16th, 2019

ടൈറ്റാനിയം അഴിമതി കേസ്; വിജിലന്‍സ് ഇന്റര്‍പോളിന്റെ സഹായം തേടി

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കു വേണ്ടി 256 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയതില്‍ 66 കോടിയുടെ അഴിമതി നടന്നുവെന്നാണു കേസ്

Published On:Sep 19, 2017 | 12:34 pm

തിരു: ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടി. ഇതു സംബന്ധിച്ച കത്ത് വിജിലന്‍സ് ഇന്റലിജന്‍സ് ജോയിന്റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. അവര്‍ വഴിയായിരിക്കും കത്ത് ഇന്റര്‍പോളിന് കൈമാറുക.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കു വേണ്ടി 256 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയതില്‍ 66 കോടിയുടെ അഴിമതി നടന്നുവെന്നാണു കേസ്. പ്ലാന്റിനാവശ്യമായ യന്ത്രങ്ങള്‍ വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്തത്. ബ്രിട്ടണ്‍ ആസ്ഥാനമായ വി.എ ടെക് വി ബാഗ് എന്ന കമ്പനിയില്‍ നിന്നാണ് കരാറെടുത്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണ്‍ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തത്.
വിദേശത്തായതിനാല്‍ ഈ കമ്പനിയെ കുറിച്ച് അന്വേഷിക്കുന്നതിന് പരിമിതികളുണ്ടെന്നും അതിനാല്‍ സഹായം വേണമെന്നുമാണ് ഇന്റര്‍പോളിനോട് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെക്കോണിന് ഉപകരണങ്ങള്‍ കൈമാറിയത് എത്ര കോടി രൂപ്ക്കാണെന്നും ഇടനിലക്കാര്‍ ആരെങ്കിലും പ്രവത്തിച്ചുട്ടുണ്ടോയെന്ന കാര്യങ്ങളിലും വ്യക്തത വരുത്തണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
2007ജനുവരി എട്ടിന് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ മുന്‍ എം.ഡിമാരടക്കം ആറുപേരാണ് പ്രതികള്‍.

 

LIVE NEWS - ONLINE

  • 1
    10 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    12 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    13 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    15 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    15 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    19 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    20 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    20 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി