തുടര്‍ച്ചയായ ക്ഷീണം ശ്രദ്ധിക്കണം

Published:October 24, 2016

tiredness-full-image

 

 

 
പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ക്ഷീണം അനുഭവപ്പെടാം. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ക്ഷീണം, പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയുള്ള ക്ഷീണം ശ്രദ്ധിക്കണം. ക്ഷീണത്തിന് പല കാരണങ്ങളുണ്ട്. വിശ്രമമില്ലാതെയുള്ള ജോലി, സാധാരണ യാത്ര ചെയ്യുന്നതിലും കൂടുതല്‍ യാത്ര ചെയ്യുക, കഠിനാധ്വാനം എന്നിവയെല്ലാം ക്ഷീണമുണ്ടാക്കാം. അങ്ങനെയുള്ള ക്ഷീണം രണ്ടാഴ്ചയില്‍ കൂടുതല്‍ നില്‍ക്കില്ല.
ക്ഷീണത്തിനൊപ്പം ശ്വാസംമുട്ടല്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിലും ശ്രദ്ധിക്കുക. ആര്‍ത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകുന്നതുമൂലം സ്ത്രീകളില്‍ വിളര്‍ച്ചയും തുടര്‍ന്ന് ക്ഷീണവും ഉണ്ടാകാറുണ്ട്. വൈറല്‍ ഫീവര്‍ പോലുള്ള ചില പ്രത്യേകതരം അണുബാധകളുടെ ഭാഗമായി രണ്ടാഴ്ചവരെ ക്ഷീണം വരാം.
സ്ത്രീകളില്‍ കൂടുതലായി ക്ഷീണം ഉണ്ടാകുന്നത് അനീമിയ മൂലമാണ്. രക്തക്കുറവാണ് ഇതിനു കാരണം. ഇത് രണ്ട് രീതിയില്‍ ഉണ്ടാകാം. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയുന്നതും വിരശല്യവും രക്തക്കുറവിന് കാരണമാണ്. പോഷകാഹാരത്തിന്റെ കുറവും സമയാസമയങ്ങളില്‍ ഭക്ഷണം കഴിക്കാത്തതും ക്ഷീണമുണ്ടാക്കും. സ്‌കൂള്‍ കുട്ടികളും, ജോലി ചെയ്യുന്ന സ്ത്രീകളും തിരക്കിനിടയില്‍ രാവിലത്തെ ഭക്ഷണം ഒഴിവാക്കുക പതിവാണ്. ഇതുമൂലം ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് ക്ഷീണം അനുഭവപ്പെടുന്നു. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതാണ്. സ്ഥിരമായ മദ്യപാനവും ക്ഷീണത്തിന് കാരണമാകാറുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.