Sunday, April 21st, 2019

മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാതിരിക്കാന്‍

മുട്ട പുഴുങ്ങുന്ന വെള്ളം ഇളം ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത ശേഷം മുട്ട വെള്ളത്തിലേക്ക് ഇടുക, മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടും

Published On:Feb 4, 2019 | 10:16 am

മുട്ട പുഴുങ്ങുമ്പോള്‍ അത് പൊട്ടാതെ പുറത്തെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഉള്ളില്‍ നിറയെ വെള്ളം കയറി രുചി ഇല്ലാതായിട്ടുണ്ടാവും. ഇനി മുട്ട നന്നായി പുഴുങ്ങി എടുക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ
മുട്ട പുഴുങ്ങുന്ന വെള്ളം ഇളം ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത ശേഷം മുട്ട വെള്ളത്തിലേക്ക് ഇടുക, മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടും. ഉപ്പിനു പകരം അല്‍പം വിനാഗിരി ഒഴിച്ച ശേഷവും പുഴുങ്ങിയാലും മുട്ട പൊട്ടാതെ കിട്ടും. തീ കുറച്ച ശേഷം വേണം മുട്ട വെള്ളത്തിലേക്കിടാന്‍. മുട്ട നേരിട്ട് വെള്ളത്തിലേക്കിടാതെ സ്പൂണോ മറ്റോ ഉപയോഗിച്ച് പതുക്കെ വെള്ളത്തിലേക്കിടുക. കുറഞ്ഞ തീയില്‍ തന്നെ നാലോ അഞ്ചോ മിനിറ്റ് മുട്ട വേകാന്‍ അനുവദിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടാല്‍ മുട്ട പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. നാലഞ്ചു മിനിറ്റിനു ശേഷം തീ കൂട്ടാം. ഇനി വെള്ളം തിളച്ചാലും കുഴപ്പമില്ല.
ഫ്രീഡ്ജില്‍ വച്ച മുട്ടയാണ് പുഴുങ്ങാന്‍ എടുക്കുന്നതെങ്കില്‍ പുഴുങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്പ് മുട്ടയെടുത്ത് പുറത്തു വച്ച് അതിന്റെ തണുപ്പ് പോയ ശേഷമേ പുഴുങ്ങാവൂ. ഇല്ലെങ്കില്‍ മുട്ട പെട്ടെന്ന് പൊട്ടിപ്പോകും. ഫ്രിഡ്ജില്‍ നിന്നെടുത്ത മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്‍പം എണ്ണ കൂടി ചേര്‍ത്താല്‍ മുട്ടയുടെ തോട് പൊട്ടുന്നത് ഒഴിവാക്കാം. ചൂടുവെള്ളത്തില്‍ നിന്നും എടുക്കുന്ന മുട്ട കുറച്ചു നേരം തണുത്ത വെള്ളത്തിലിട്ട് വയ്ക്കുക. അതിനുശേഷം പൊളിച്ചെടുക്കാം. കുക്കറിലും ഇത്തരത്തില്‍ മുട്ട പുഴുങ്ങാം. രണ്ട് വിസിലാണ് കുക്കറില്‍ മുട്ട പുഴുങ്ങിക്കിട്ടാനുള്ള സമയം. പുഴുങ്ങിയ മുട്ട കത്തി ഉപയോഗിച്ച മുറിക്കുന്നതിനേക്കാള്‍ നല്ലത് നൂല്‍ ഉപയോഗിച്ച് മുറിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുട്ട പൊടിയാതെ കിട്ടും.

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    16 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക