Wednesday, April 24th, 2019

കുഞ്ഞിപ്പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍…

അമിതമായി മധുരം കഴിച്ച് ശീലിപ്പിക്കരുത്, ഇത് പാല്‍പ്പല്ല് പെട്ടെന്ന് കൊഴിയാന്‍ കാരണമാകും

Published On:Jan 13, 2018 | 12:16 pm

കുഞ്ഞിന്റെ പല്ല് സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വേണ്ടത്ര ശ്രദ്ധ കുഞ്ഞിന്റെ പല്ലിന് നല്‍കിയില്ലെങ്കില്‍ പോട് വരാനും പല്ലിന് അണുബാധ ഉണ്ടാകാനും കാരണമാവും. കുട്ടികള്‍ക്ക് മധുരം കൂടുതല്‍ ഇഷ്ടമുള്ളതു കൊണ്ട് പല്ലിന് വേഗത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇതൊക്കെ കൊണ്ട് കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിന് അമ്മമാര്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞിന്റെ പല്ല് സംരക്ഷിക്കാന്‍ സാധിക്കും.
മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള്‍ തുടയ്ക്കുക. അഞ്ച് പല്ലുകളൊക്കെ വന്നാല്‍ മാത്രം ബ്രഷ് ഉപയോഗിക്കാം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യത്തേയും ബലത്തേയും പ്രതിസന്ധിയില്‍ ആക്കുന്നു. അമിതമായി മധുരം കഴിച്ച് ശീലിപ്പിക്കരുത്, ഇത് പാല്‍പ്പല്ല് പെട്ടെന്ന് കൊഴിയാന്‍ കാരണമാകും. പല്ല് കൊഴിയേണ്ട പ്രായത്തില്‍ അല്ലാതെ പല്ല് കൊഴിയുമ്പോള്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.
എന്ത് ഭക്ഷണം നല്‍കിയാലും വായയും പല്ലും വൃത്തിയാക്കാന്‍ ശീലിപ്പിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് കുട്ടികളിലെ പാല്‍പ്പല്ലിനെ പെട്ടെന്ന് കേടു വരുത്തുന്നതിന് കാരണമാകുന്നു. നല്ല മധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കരുത്. പ്രത്യേകിച്ച് കിടക്കുന്നതിനു മുന്‍പ്. ഇത് പല്ലുകളെ നശിപ്പിക്കും. മാത്രമല്ല പല്ലിന് പോട് വരാന്‍ ഇത് കാരണമാകുന്നു.
രാവിലെ പാലൂട്ടുന്നതിനു മുമ്പും രാത്രി കിടക്കുന്നതിനു മുമ്പും പല്ലു തേപ്പിക്കണം. ഇത് ശീലമാക്കുന്നത് ദന്തസംരക്ഷണത്തിന് വളരെയധികം സഹായിക്കും. രണ്ട് വയസ്സ് മുതല്‍ സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. പല്ല് ഉറക്കുന്നതിനും പല്ലിന്റെ ആരോഗ്യത്തേയും നല്ലതാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    2 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    4 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    6 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    6 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    6 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    6 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    6 hours ago

    ഗംഭീറിന്റെ ആസ്തി 147