Monday, November 19th, 2018

ടിപ്പര്‍ കുളത്തിലേക്കു മറിഞ്ഞു; രണ്ടുപേര്‍ മരിച്ചു

തൃശൂര്‍: കുളത്തിലേക്കു മറിഞ്ഞ ടിപ്പറിനടിയില്‍പ്പെട്ട് തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് നീലഗിരി നൂണ്ടിവീട് താലൂക്ക് ഹെബര്‍ട്ട് റോഡ് ആണ്ടവന്‍ മകന്‍ വെറ്ററിനറി ഡോക്ടര്‍ തിരുപ്പതി (57), തിരുപ്പതി സ്വദേശിയും ്രൈഡവറുമായ ശെല്‍വന്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തിനോടൊപ്പം മൂന്നുദിവസത്തെ അവധിക്കാലം ചെലവിട്ട് തിരുപ്പതി നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം. തൃശൂരില്‍ നിന്ന് പഴയ കെട്ടിടാവശിഷ്ടങ്ങളുമായി തൃപ്രയാറിലേക്ക് വരികയായിരുന്ന കെഎല്‍ 8 ബിഎ 3750 എന്ന ടിപ്പര്‍ പെരിങ്ങോട്ടുകര നാലും കൂടിയസെന്ററിന് സമീപം പിറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുളത്തിലേക്കു … Continue reading "ടിപ്പര്‍ കുളത്തിലേക്കു മറിഞ്ഞു; രണ്ടുപേര്‍ മരിച്ചു"

Published On:Sep 11, 2013 | 5:11 pm

തൃശൂര്‍: കുളത്തിലേക്കു മറിഞ്ഞ ടിപ്പറിനടിയില്‍പ്പെട്ട് തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് നീലഗിരി നൂണ്ടിവീട് താലൂക്ക് ഹെബര്‍ട്ട് റോഡ് ആണ്ടവന്‍ മകന്‍ വെറ്ററിനറി ഡോക്ടര്‍ തിരുപ്പതി (57), തിരുപ്പതി സ്വദേശിയും ്രൈഡവറുമായ ശെല്‍വന്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തിനോടൊപ്പം മൂന്നുദിവസത്തെ അവധിക്കാലം ചെലവിട്ട് തിരുപ്പതി നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം.
തൃശൂരില്‍ നിന്ന് പഴയ കെട്ടിടാവശിഷ്ടങ്ങളുമായി തൃപ്രയാറിലേക്ക് വരികയായിരുന്ന കെഎല്‍ 8 ബിഎ 3750 എന്ന ടിപ്പര്‍ പെരിങ്ങോട്ടുകര നാലും കൂടിയസെന്ററിന് സമീപം പിറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുളത്തിലേക്കു മറിയുകയായിരുന്നു. വന്‍ മരം കടപുഴകിവീണ് കിടക്കുന്ന കുളത്തില്‍ മറിഞ്ഞ ടിപ്പര്‍ ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. ഇതുവഴി കടന്നുപോയ സ്വകാര്യബസ്സിലെ യാത്രക്കാരനാണ് വെള്ളത്തില്‍ നിന്ന് വലിയശബ്ദത്തില്‍ നുര വരുന്നത് കണ്ട് യാത്രക്കാരെ അറിയിച്ചത്. ടിപ്പറിന്റെ ഒരംശംപോലും പുറത്ത് കാണാത്ത നിലയിലായിരുന്നു. നാട്ടുകാര്‍ ഇറങ്ങിനോക്കിയതോടെയാണ് അപകടവിവരം അറിയുന്നത്.
ലോഡ് നിറഞ്ഞ ടിപ്പര്‍ കുളത്തില്‍നിന്ന് പൊക്കിയെടുക്കുകയെന്നത് ദുഷ്‌ക്കരമായിരുന്നു. ഇതിനിടെ തിരുപ്പതിയുടെ ശരീരം പുറത്തെടുത്തു. ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് ജെ.സി.ബി കൊണ്ടുവന്ന് ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ശെല്‍വന്റെ മൃതദേഹം പുറത്തെടുത്തത്. ഇരുവരുടേയും മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല കത്തിക്കരുത്

  • 2
    3 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    5 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    5 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    5 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍