Saturday, February 16th, 2019

നാലുവയസുകാരനെ പുലി പിടിച്ച സംഭവം:; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വാല്‍പാറ നടുമല എസ്റ്റേറ്റിലെ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ലയെ ആണ് പുലി പിടിച്ചത്.

Published On:Feb 9, 2018 | 12:14 pm

പാലക്കാട്: വാല്‍പാറയില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ റോഡുപരോധം.
ഇന്നലെ രാത്രി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ നാട്ടുകാര്‍ പുലിയെ പിടിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് നീക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. പുലിയെ പിടിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കിയതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
വാല്‍പാറ നടുമല എസ്‌റ്റേറ്റിലെ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ലയെ (നാല്) ആണ് ഇന്നലെ വൈകീട്ട് ആറോടെ പുലി കടിച്ചെടുത്ത് കൊണ്ടു പോയത്. വീടിന്റെ അടുക്കള വാതിലില്‍ നില്‍ക്കുന്ന കുട്ടിയെയായിരുന്നു പുലി പിടിച്ചത്. കുട്ടിയെ കുളിപ്പിച്ച ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം.
അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ആയുധമായെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 8.30 ഓടെയാണ് തല വേര്‍പെട്ട നിലയില്‍ 350 മീറ്റര്‍ മാറി കുട്ടിയുടെ ശരീരം കാട്ടില്‍ നിന്ന് കണ്ടുകിട്ടിയത്. ഝാര്‍ഖണ്ടില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തേയിലത്തോട്ടത്തില്‍ ജോലിക്കായി ഷറഫലിയും കുടുംബവും വാല്‍പാറയിലെത്തിയത്.

 

LIVE NEWS - ONLINE

  • 1
    13 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    17 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 6
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 7
    22 hours ago

    ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമം; ബംഗലൂരു സ്വദേശിനി പിടിയില്‍

  • 8
    23 hours ago

    ഫുജൈറ ഭരണാധികാരി കേരളം സന്ദര്‍ശിക്കും

  • 9
    23 hours ago

    യുവേഫ യൂറോപ ലീഗില്‍ ആഴ്‌സനലിന് തോല്‍വി