Saturday, October 21st, 2017

തൈറോയ്ഡുള്ളവര്‍ ഇതൊക്കെ ഒഴിവാക്കണം

ബ്രൊക്കോളി, കോളിഫല്‍വര്‍, ക്യാബേജ് തുടങ്ങിയവ തൈറോയ്ഡ് ഉളളവര്‍ കഴിക്കരുതെന്ന് പറയുന്നു

Published On:Oct 12, 2017 | 1:38 pm

തൈറോയ്ഡ് പലരും നേരിടുന്ന പ്രശ്‌നമാണ്. കടുത്ത തൊണ്ട വേദനയ്ക്ക് ഇത് കാരണമാവുന്നു. പലരും തൈറോയ്ഡ് കാരണം ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. തൈറോയ്ഡ് ഉള്ളര്‍ ഭക്ഷണത്തില്‍ ചില ചിട്ടകള്‍ വരുത്തേണ്ടതുണ്ട്. ഭക്ഷണത്തില്‍ മാത്രമല്ല തറോയ്ഡ് ഉള്ളവര്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
ബ്രൊക്കോളി, കോളിഫല്‍വര്‍, ക്യാബേജ് തുടങ്ങിയവ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ കഴിക്കരുതെന്ന് പറയുന്നുണ്ട്. ഇതിന് പ്രധാന കാരണം ഇവയില്‍ ഗോയ്റ്ററൊജെന്‍സ് എന്നൊരു പദാര്‍ത്ഥമുണ്ട്. ശരീരം അയോഡിന്‍ ആഗിരണം ചെയ്യുന്നതിനെ ഇവ തടയും. അയോഡിന്‍ വേണ്ട രീതിയില്‍ ലഭിക്കാതിരുന്നാലും തൈറോയ്ഡ് വരും. എന്നാല്‍ ഇവ നല്ല രീതിയില്‍ വേവിച്ച് കഴിക്കാം എന്ന് പറയുന്നുണ്ട്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കണം. തൈറോയ്ഡ് വരുത്താനും, ഉള്ള പ്രശ്നങ്ങള്‍ ഇരട്ടിയാക്കാനും ഇത്തരം പാത്രങ്ങള്‍ കാരണമാകുന്നുണ്ട്. ഇവയിലെ കോട്ടിംഗ് പോയാലാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുക. ഈ കോട്ടിംഗില്‍ പെര്‍ഫ്യൂറോക്ടേന്‍ സള്‍ഫോണേറ്റ്, പെര്‍ഫ്യൂറനോക്ടനോയിക് ആസിഡ് എന്നിങ്ങനെയുള്ള രണ്ടുതരം കെമിക്കലുകളുണ്ട്. ഇവ തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും. തൈറോയ്ഡിന് കാരണമാകുകയും ചെയ്യും. കോട്ടിംഗ് പോയ ഇത്തരം പാത്രങ്ങള്‍ പാചകത്തിന് ഉപയോഗിക്കരുത്.
ടെന്‍ഷന്‍ കൂടുന്നതും തൈറോയ്ഡ് കാരണമാകും. ടെന്‍ഷന്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഇത് തൈറോയ്ഡ് പ്രശ്നത്തിന് കാരണമാവുന്നു. പുകവലിയും, പുക ശ്വസിക്കുന്നതും തൈറോയ്ഡ് വരുത്തി വയ്ക്കും. തൈറോയ്ഡിന് മരുന്ന് എടുക്കുന്നവര്‍ക്ക് പലര്‍ക്കും ഇത്തരത്തിലുള്ള കാര്യങ്ങള്‍ അറിയുന്നില്ല എന്നതാണ് സത്യം.

 

LIVE NEWS - ONLINE

  • 1
    12 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    30 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    35 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    36 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    1 hour ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    2 hours ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ