Tuesday, July 23rd, 2019

തൂത്തുക്കുടി വെടിവെപ്പ്; സിബിഐ അന്വേഷണ ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി

നൂറു ദിവസത്തിലേറെയായി തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായി നാട്ടുകാര്‍ സമരം നടത്തുന്നു.

Published On:May 25, 2018 | 11:30 am

ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് ഇന്ന് കേള്‍ക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജി.എസ് മണി എന്നയാളാണ് ഹരജി നല്‍കിയത്.
നൂറു ദിവസത്തിലേറെയായി തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായി നാട്ടുകാര്‍ സമരം നടത്തുന്നു. പ്ലാന്റ് പരിസര മലിനീകരണമുണ്ടാക്കുന്നുവെന്നും അടച്ചു പൂട്ടണമെന്നും ലൈസന്‍സ് പുതുക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ ദിവസം സമരക്കാര്‍ പ്ലാന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ പോലീസ് വെടിവെക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    17 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    18 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    18 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    20 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    21 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു