Wednesday, February 20th, 2019

തുഷാരഗിരിയില്‍ അന്താരാഷ്ട്ര കയാക്കിംഗ് മത്സരം

  കോഴിക്കോട്: തുഷാരഗിരി അന്താരാഷ്ട്ര കയാക്കിംഗ് മത്സരത്തിന് വേദിയാവുന്നു. മലബാറില്‍ വിനോദസഞ്ചാര മേഖലക്ക് തിലകച്ചാര്‍ത്തായ തുഷാരഗിരിയിലെ വെള്ളച്ചാട്ടത്തിലാണ് മത്സരം. തുഷാരഗിരിയിലെ ഇരുവഴിഞ്ഞിപ്പുഴയില്‍ 23, 24 തീയതികളില്‍ നടക്കുന്ന മത്സരത്തില്‍ ആറ് അന്താരാഷ്ട്ര ടീമുകള്‍ മാറ്റുരക്കും. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു മല്‍സരം സംഘടിപ്പിക്കുന്നത്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍വാക്ക് എന്റര്‍െരെപസസാണ് മത്സരം സംഘടിപ്പിക്കുന്നത്. കയാക്ക് സ്ലാലോം, ഡൗണ്‍റിവര്‍ റേസ്, ബോട്ടര്‍ക്രോസ്, ബിഗിനര്‍, വിമന്‍സ് വിഭാഗങ്ങളിലായാണ് മത്സരം. … Continue reading "തുഷാരഗിരിയില്‍ അന്താരാഷ്ട്ര കയാക്കിംഗ് മത്സരം"

Published On:Aug 22, 2013 | 6:03 pm

thusharagiri kayaking

 

കോഴിക്കോട്: തുഷാരഗിരി അന്താരാഷ്ട്ര കയാക്കിംഗ് മത്സരത്തിന് വേദിയാവുന്നു. മലബാറില്‍ വിനോദസഞ്ചാര മേഖലക്ക് തിലകച്ചാര്‍ത്തായ തുഷാരഗിരിയിലെ വെള്ളച്ചാട്ടത്തിലാണ് മത്സരം. തുഷാരഗിരിയിലെ ഇരുവഴിഞ്ഞിപ്പുഴയില്‍ 23, 24 തീയതികളില്‍ നടക്കുന്ന മത്സരത്തില്‍ ആറ് അന്താരാഷ്ട്ര ടീമുകള്‍ മാറ്റുരക്കും. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു മല്‍സരം സംഘടിപ്പിക്കുന്നത്.
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍വാക്ക് എന്റര്‍െരെപസസാണ് മത്സരം സംഘടിപ്പിക്കുന്നത്. കയാക്ക് സ്ലാലോം, ഡൗണ്‍റിവര്‍ റേസ്, ബോട്ടര്‍ക്രോസ്, ബിഗിനര്‍, വിമന്‍സ് വിഭാഗങ്ങളിലായാണ് മത്സരം. ഒരു മാസത്തോളമായി ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി കയാക്കിംഗ് പരിശീലനം നടക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ സി.എ ലതയും സംഘാടക സമിതി ചെയര്‍മാന്‍ വി.ഡി. ജോസഫും പത്രസമ്മേളനത്തില്‍ അറിയിച്ചു. നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മത്സരങ്ങള്‍ ഒരുപോലെ ആകര്‍ഷകമാകും. കയാക്ക് സ്ലാലോം, ഡൗണ്‍റിവര്‍ റേസ്, ബോട്ടര്‍ക്രോസ് എന്നിവയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 40,000, 20,000, 10,000 രൂപ എന്നിങ്ങനെ പ്രൈസ്‌ നല്‍കും. ബിഗിനര്‍ , വിമന്‍സ് വിഭാഗങ്ങളില്‍ സമ്മാനം യഥാക്രമം 10,000, 5,000, 2,000 രൂപയാണ്. ഫെസ്റ്റിവലിലെ ബെസ്റ്റ് കയാക്കര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നയാളെ റാപിഡ് രാജയായി തെരഞ്ഞെടുത്ത് 60,000 രൂപ സമ്മാനമായി നല്‍കും.

 

LIVE NEWS - ONLINE

  • 1
    4 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    6 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    7 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    9 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    10 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    12 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    14 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    14 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    14 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു