Thursday, September 19th, 2019

തുഷാറിന്റെ മോചനത്തിന് മുഖ്യമന്ത്രി കത്തയച്ചതില്‍ തെറ്റില്ല: മന്ത്രി ജയരാജന്‍

ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണ്

Published On:Aug 23, 2019 | 11:14 am

തിരു: ചെക്ക് കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളപ്പാള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഗള്‍ഫില്‍ അറസ്റ്റിലായവരില്‍ എല്ലാവരേയും പോലെയല്ല തുഷാര്‍. അദ്ദേഹത്തിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്. ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണെന്നും മന്ത്രി പറഞ്ഞു.
തുഷാറിന്റെ അറസ്റ്റും സംഭവങ്ങളും അസ്വാഭാവികത തോന്നുന്നുണ്ട്. അദ്ദേഹം അവിടെ പോകുമ്പോള്‍ ചതിക്കുഴിയില്‍ വീഴുകയാണ്. എല്ലാ മനുഷ്യരുടെയും നീതിയും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് ഒരു മുഖ്യമന്ത്രിയുടെ ദൗത്യം. ഏറ്റവും മഹനീയമായ ദൗത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുള്ളത്. നിങ്ങളതിനെ പ്രശംസിക്കുകയാണ് വേണ്ടത്. തുഷാറിനെ പോലെയല്ല ഗള്‍ഫിലെ ജയിലുകളില്‍ കിടക്കുന്ന ആളുകളെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
പത്ത് വര്‍ഷം മുമ്പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തത്. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി ജാമ്യത്തുക കെട്ടിവെച്ചതോടെ തുഷാര്‍ വ്യാഴാഴ്ച ജയില്‍ മോചിതനായിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമത്തിന്റെ പരിധിയില്‍നിന്ന് എല്ലാ സഹായവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഗള്‍ഫില്‍ വിവിധ കേസുകളില്‍പ്പെട്ട് നിരവധി മലയാളികള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും അവരുടെ മോചനത്തിന് ഇടപെടാതെ മുഖ്യമന്ത്രി ചെക്ക് കേസില്‍പ്പെട്ട തുഷാറിന്റെ മോചനത്തിന് അടിയന്തര ഇടപെടല്‍ നടത്തിയതില്‍ എറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കാണ് ന്യായീകരണവുമായി മന്ത്രി ഇ.പി.ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    20 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല